പറവൂരിലെ വികസനം ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക

മുഖ്യമന്ത്രി വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരിലെ വിവിധ പാലങ്ങളുടെയും റോഡുകളുടെയും വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

പറവൂരിലെ വികസനം ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക
പറവൂരിലെ വികസനം: ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ ജില്ലാ കളക്ടറുടെ അടിയന്തര നിർദ്ദേശം

പറവൂർ മണ്ഡലത്തിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടറുടെ അടിയന്തര നിർദ്ദേശം

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരിലെ വിവിധ വികസന പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ വേഗത്തിലാക്കാൻ തീരുമാനം. ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര ഉദ്യോഗസ്ഥ യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. മണ്ഡലത്തിലെ പാലങ്ങൾ, റോഡുകൾ, മറ്റ് പൊതുസ്ഥാപനങ്ങൾ എന്നിവയുടെ വികസനം സമയബന്ധിതമായി പൂർത്തിയാക്കുകയാണ് ലക്ഷ്യം.

​കോട്ടുപള്ളി - ചെമ്മായം, ആമ്പത്തോട്, പന്നക്കാട് - തുരുത്ത്, തുരുത്തൂർ - പൊയ്യ, കോട്ടപ്പുറം - തുത്തിപ്പുറം എന്നീ പ്രധാന പാലങ്ങളുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ യോഗത്തിൽ ധാരണയായി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂത്തകുന്നം സ്കൂളിന്റെ സ്ഥലം ഏറ്റെടുത്തതിൽ പലിശ വർദ്ധിച്ചുവരുന്ന സാഹചര്യം യോഗം വിലയിരുത്തി. ഇത് പരിഗണിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ബാക്കി നടപടികൾ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.

​സംസ്ഥാന ബഡ്ജറ്റിൽ തുക അനുവദിച്ച പുതിയ പദ്ധതികൾക്കായി പ്രത്യേക ലാൻഡ് അക്വിസിഷൻ (എൽ.എ) തഹസിൽദാർമാരെ നിയമിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ചേന്ദമംഗലം കവല വികസനത്തിന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന്റെ റിപ്പോർട്ടിന് അനുമതി ലഭിക്കുന്നതോടെ തഹസിൽദാരെ നിയോഗിക്കും. ഇതിനുപുറമെ പറവൂർ ഹോമിയോ ആശുപത്രി, കേസരി കോളേജ് പുതിയ കെട്ടിടം, സത്താർ ഐലൻഡ് പാലം എന്നിവയുടെ സ്ഥലം ഏറ്റെടുപ്പ് നടപടികൾക്കായി പ്രത്യേക തഹസിൽദാർമാർക്ക് ഉടൻ ചുമതല കൈമാറും.

​വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ നിർവ്വഹണ വകുപ്പുകളും പൂർണ്ണ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ടി. ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രതിനിധിയും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.