പെരുമ്പാവൂരിലെ ലഹരി ശൃംഖല തകർത്തിട്ടേ പോലീസ് പിൻവാങ്ങൂ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

സംസ്ഥാനത്തെ ലഹരി ശൃംഖലയെ അടിയോടെ തകർക്കാൻ ആവിഷ്കരിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി പോലീസ് ശക്തമായി മുന്നോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പെരുമ്പാവൂരിൽ തൂഫാൻ ജാഗരൺ സംവാദ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെരുമ്പാവൂരിലെ ലഹരി ശൃംഖല തകർത്തിട്ടേ പോലീസ് പിൻവാങ്ങൂ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
പെരുമ്പാവൂരിൽ 'തൂഫാൻ ജാഗരൺ' സംവാദ പരിപാടി ഉദ്ഘാടനം ചെയ്തു
പെരുമ്പാവൂരിലെ ലഹരി ശൃംഖല തകർത്തിട്ടേ പോലീസ് പിൻവാങ്ങൂ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
പെരുമ്പാവൂരിലെ ലഹരി ശൃംഖല തകർത്തിട്ടേ പോലീസ് പിൻവാങ്ങൂ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ലഹരി മാഫിയയെ അടിയോടെ തകർക്കും, പിൻവാങ്ങില്ലെന്ന് ആഭ്യന്തരമന്ത്രി; 'ഓപ്പറേഷൻ തൂഫാൻ' ശക്തമാക്കുന്നു

പെരുമ്പാവൂർ: സംസ്ഥാനത്തെ ലഹരി ശൃംഖലയെ അടിയോടെ തകർക്കാൻ ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുമായി പോലീസ് ശക്തമായി മുന്നോട്ട് പോകുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ലഹരി മാഫിയയുടെ കൈകളിൽ വിലങ്ങുവെച്ച്, ഈ വിപത്തിനെ പൂർണ്ണമായി തുടച്ചുനീക്കിയ ശേഷമേ പോലീസ് ഈ പോരാട്ടത്തിൽ നിന്ന് പിൻവാങ്ങുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'തൂഫാൻ ജാഗരൺ' സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

​തടിയുടെയും പ്ലൈവുഡിന്റെയും ഈറ്റില്ലമായ പെരുമ്പാവൂരിനെ ലഹരിയുടെ കേന്ദ്രം എന്ന കുപ്രസിദ്ധിയിൽ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികളെ മറയാക്കി നടത്തുന്ന വൻതോതിലുള്ള ലഹരി ബിസിനസ്സിന് പിന്നിൽ തദ്ദേശീയരായ ചില മലയാളികളുടെയും ക്രിമിനലുകളുടെയും സഹായമുണ്ടെന്നത് ഗൗരവതരമായ വസ്തുതയാണ്. ലഹരി മാഫിയയിൽ പങ്കാളികളാകുന്ന ഓരോരുത്തരെയും പോലീസ് നിരീക്ഷിച്ചുവരികയാണെന്നും, പദ്ധതി ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ലഹരി മാഫിയയ്ക്കെതിരെ ഇത്രയും വലിയൊരു പോരാട്ടം നടന്നിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു.

​ലഹരിമുക്തമാക്കാൻ 'തൂഫാൻ കെയർ'

​ലഹരി വ്യാപനം തടയുന്നതിനൊപ്പം തന്നെ, ഇതിന് അടിമകളായവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ 'തൂഫാൻ കെയർ' എന്ന പേരിൽ വിപുലമായ ചികിത്സാ ദൗത്യവും കേരള പോലീസ് ഏറ്റെടുത്തിട്ടുണ്ട്. ഇതിനായി സംസ്ഥാനത്തെ പ്രമുഖ ആശുപത്രികളുമായി പോലീസ് പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. ഈ ദൗത്യത്തിൽ ആദ്യമായി പങ്കാളിയായ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ സേവനത്തെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. വരും ദിവസങ്ങളിൽ ലഹരിക്കടത്ത് തടയുന്നതിനായി അയൽ സംസ്ഥാനങ്ങളിലെ ഡി.ജി.പി മാരുടെ സംയുക്ത യോഗം കേരളത്തിൽ ചേരുമെന്നും അതിർത്തികൾ കേന്ദ്രീകരിച്ചുള്ള പരിശോധനയും ഇന്റലിജൻസ് വിവരങ്ങൾ കൈമാറലും ഈ യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

​കോരിച്ചൊരിയുന്ന കനത്ത മഴയെപ്പോലും അവഗണിച്ച് വിദ്യാർത്ഥികളടക്കം ആയിരക്കണക്കിന് ആളുകളാണ് പെരുമ്പാവൂരിൽ നടന്ന റാലിയിലും ബോധവൽക്കരണ പരിപാടിയിലും പങ്കെടുത്തത്. ജനങ്ങളുടെ ഈ വൻ പങ്കാളിത്തം 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ അനിവാര്യത വ്യക്തമാക്കുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

​പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മനോജ് മൂത്തേടൻ എം.എ.എ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എം.പി വിശിഷ്ടാതിഥിയായിരുന്നു. പെരുമ്പാവൂർ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ കെ.എൻ സംഗീത, വി.പി സജീന്ദ്രൻ എം.എൽ.എ, എൽദോസ് കുന്നപ്പിള്ളി, ഡി.ജി.പി റവാഡ ചന്ദ്രശേഖർ, തൂഫാൻ നോഡൽ ഓഫീസർ പുട്ട വിമലാദിത്യ, ആലുവ റൂറൽ എസ്.പി സുദർശൻ എന്നിവരും വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു