പൂപ്പാറയിൽ വൻ കുടിയൊഴിപ്പിക്കൽ 85 കെട്ടിടങ്ങളും 29 വീടുകളും പൊളിച്ചുനീക്കി പുനരധിവാസം അനിശ്ചിതത്വത്തിൽ

ഒഴിപ്പിക്കപ്പെട്ട 29 വീടുകളിൽ 15 കുടുംബങ്ങൾക്ക് മറ്റ് സ്ഥലങ്ങളിൽ ഭൂമിയുണ്ടെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. ബാക്കിയുള്ള 14 കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം ശാന്തൻപാറ പഞ്ചായത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്

പൂപ്പാറയിൽ വൻ കുടിയൊഴിപ്പിക്കൽ 85 കെട്ടിടങ്ങളും 29 വീടുകളും പൊളിച്ചുനീക്കി പുനരധിവാസം അനിശ്ചിതത്വത്തിൽ
പൂപ്പാറ ടൗണിൽ പന്നിയാർ പുഴയുടെ തീരത്തെ പുറമ്പോക്ക് ഭൂമിയിലെ കൈയേറ്റങ്ങൾ ദൗത്യസംഘം പൊളിച്ചുനീക്കി
പൂപ്പാറയിൽ വൻ കുടിയൊഴിപ്പിക്കൽ 85 കെട്ടിടങ്ങളും 29 വീടുകളും പൊളിച്ചുനീക്കി പുനരധിവാസം അനിശ്ചിതത്വത്തിൽ
പൂപ്പാറയിൽ വൻ കുടിയൊഴിപ്പിക്കൽ 85 കെട്ടിടങ്ങളും 29 വീടുകളും പൊളിച്ചുനീക്കി പുനരധിവാസം അനിശ്ചിതത്വത്തിൽ

​പൂപ്പാറയിൽ കുടിയൊഴിപ്പിക്കൽ പൂർത്തിയായി; കണ്ണീർക്കാഴ്ചയായി പൂപ്പാറയിലെ കുടുംബം

​ഇടുക്കി: ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പൂപ്പാറ ടൗണിൽ പന്നിയാർ പുഴയുടെ തീരത്തെ പുറമ്പോക്ക് ഭൂമിയിലെ കൈയേറ്റങ്ങൾ ദൗത്യസംഘം പൊളിച്ചുനീക്കി. 85 കെട്ടിടങ്ങളും മൂന്ന് ആരാധനാലയങ്ങളും 29 വീടുകളുമാണ് അധികൃതർ ഏറ്റെടുത്ത് പൊളിച്ചത്. എന്നാൽ, നിയമനടപടികൾക്കിടയിലും വീട് നഷ്ടപ്പെട്ട സാധാരണക്കാരുടെ സങ്കടക്കാഴ്ചകൾ നാടിനെ നോവിക്കുകയാണ്.

​ഒഴിപ്പിക്കൽ നടപടിക്കിടെ ഏറ്റവും ഹൃദയഭേദകമായത് കൂലിപ്പണിക്കാരിയായ വേലമണി (62) യുടെയും കുടുംബത്തിന്റെയും അവസ്ഥയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പന്നിയാർ പുഴയുടെ തീരത്തെ ഒന്നര സെന്റ് ഭൂമിയിൽ നിർമ്മിച്ച ചെറിയ വീടാണ് അധികൃതർ പൊളിച്ചുനീക്കിയത്. അപകടത്തിൽ പരുക്കേറ്റ് വേലമണിക്ക് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. ഭർത്താവ് ഉപേക്ഷിച്ച മകൾ എലിസബത്തും അപസ്മാര രോഗിയായ അഞ്ചു വയസ്സുകാരൻ മകൻ ഗ്രെയ്സണും അടങ്ങുന്നതാണ് ഇവരുടെ കുടുംബം.

​വീട് ഒഴിയണമെന്ന വാർത്തയറിഞ്ഞതോടെ ഗ്രെയ്സണ് ബുധനാഴ്ച രാത്രി രോഗം മൂർച്ഛിച്ചിരുന്നു. ഇന്നലെ രാവിലെ ദൗത്യസംഘം എത്തുമ്പോഴും കുട്ടി ഉറക്കത്തിൽ നിന്നും എഴുന്നേറ്റിരുന്നില്ല. രോഗിയായ മകനെക്കൊണ്ട് എങ്ങോട്ട് പോകുമെന്നറിയാതെ നിസ്സഹായരായി നിൽക്കുന്ന എലിസബത്തിന്റെ ദൃശ്യം കണ്ടുനിന്നവരിലും സങ്കടമുണർത്തി. താൽക്കാലികമായി അയൽവീട്ടിലേക്ക് മാറിയെങ്കിലും ഇവരുടെ ഭാവി ചോദ്യചിഹ്നമായി തുടരുന്നു.

​29 വീടുകൾ പൊളിച്ചു; പുനരധിവാസം ഉറപ്പാക്കും

​ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശാന്തൻപാറ പഞ്ചായത്ത് സെക്രട്ടറി നൽകിയ നോട്ടീസിന് പിന്നാലെയാണ് നടപടി. 2024 ജനുവരിയിലെ ഉത്തരവ് പ്രകാരം ഫെബ്രുവരിയിൽ തന്നെ ഈ കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുത്തിരുന്നു.

​ഒഴിപ്പിക്കപ്പെട്ട 29 വീടുകളിൽ 15 കുടുംബങ്ങൾക്ക് മറ്റ് സ്ഥലങ്ങളിൽ ഭൂമിയുണ്ടെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. ബാക്കിയുള്ള 14 കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം ശാന്തൻപാറ പഞ്ചായത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ദേവികുളം സബ് കലക്ടർ വി.എം. ആര്യ എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ നടന്നത്.