ശാസ്ത്രബോധമുണർത്തി മിനി മാരത്തൺ

ശാസ്ത്രബോധമുണർത്തി മിനി മാരത്തൺ കേരള സയൻസ് കോൺഗ്രസിന് ആവേശകരമായ തുടക്കം ​

ശാസ്ത്രബോധമുണർത്തി മിനി മാരത്തൺ
ശാസ്ത്രബോധമുണർത്തി മിനി മാരത്തൺ
ശാസ്ത്രബോധമുണർത്തി മിനി മാരത്തൺ

ശാസ്ത്രബോധമുണർത്തി മിനി മാരത്തൺ; കേരള സയൻസ് കോൺഗ്രസിന് ആവേശകരമായ തുടക്കം

​കൊച്ചി: മുപ്പത്തിയെട്ടാമത് കേരള സയൻസ് കോൺഗ്രസിന് മുന്നോടിയായി പൊതുസമൂഹത്തിൽ ശാസ്ത്രബോധവും ആരോഗ്യപരിപാലന സന്ദേശവും എത്തിക്കുന്നതിനായി മിനി മാരത്തൺ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ജി. പ്രിയങ്ക മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. ശാസ്ത്രബോധവും ആരോഗ്യകരമായ ജീവിതശൈലിയും വളർത്താൻ ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന് കളക്ടർ പറഞ്ഞു.

​രാവിലെ 6.45-ന് സെന്റ് ആൽബർട്ട്സ് കോളേജ് ക്യാമ്പസിൽ നിന്ന് ആരംഭിച്ച മാരത്തൺ കലൂർ സ്പോർട്സ് ക്യാമ്പസിലാണ് സമാപിച്ചത്. ശാസ്ത്രജ്ഞർ, വിദ്യാർത്ഥികൾ, അധ്യാപകർ, കായിക പ്രേമികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ മാരത്തണിൽ പങ്കാളികളായി.

​ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജ് ക്യാമ്പസിലാണ് സയൻസ് കോൺഗ്രസ് നടക്കുന്നത്. ഫെബ്രുവരി 1-ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് 200-ലധികം സ്ഥാപനങ്ങൾ അണിനിരക്കുന്ന വിപുലമായ ശാസ്ത്ര പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

​മാരത്തൺ ചടങ്ങിൽ സെന്റ് ആൽബർട്ട്സ് കോളേജ് ചെയർമാൻ ഫാ. ഡോ. ആന്റണി തോപ്പിൽ, പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോസഫ് ജസ്റ്റിൻ റെബെല്ലോ, കെ.എസ്.സി.എസ്.ടി.ഇ - നാറ്റ്പാക് സയന്റിസ്റ്റ് ബി. അനീഷ് കിനി, പ്രൊജക്റ്റ് സയന്റിസ്റ്റ് ഡോ. ഇബ്രാഹിം ബാത്തിസ് തുടങ്ങിയവർ നേതൃത്വം നൽകി.