നെല്ല് സംഭരണത്തിന് തുടക്കമായി തൃത്താലയിൽ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് മന്ത്രി എം.ബി. രാജേഷ്
പാലക്കാട് ജില്ലയിൽ നെല്ല് സംഭരണം പുനരാരംഭിച്ചു. മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. കർഷകർക്ക് സഹകരണ സംഘങ്ങൾ വഴി വേഗത്തിൽ പണം ലഭ്യമാക്കും
നെല്ല് സംഭരണത്തിന് തുടക്കമായി; ജില്ലാതല ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവ്വഹിച്ചു
തൃത്താല: കർഷകരുടെ ആശങ്കകൾക്ക് പരിഹാരമായി ജില്ലയിൽ നെല്ല് സംഭരണം ആരംഭിച്ചു. പള്ളങ്ങാട്ട് ചിറയിൽ നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യദിനം പള്ളങ്ങാട്ടുചിറയിൽ നിന്ന് അഞ്ച് ലോഡ് നെല്ലാണ് സംഭരിച്ചത്.
മന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടികൾ വേഗത്തിലാക്കിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആദ്യഘട്ടത്തിൽ 30 ലോഡ് നെല്ല് സംഭരിച്ചു. തൃത്താല പാടശേഖരത്തിൽ നിന്ന് രണ്ട് ലോഡും, വട്ടെനാട്, മേപ്പാടം പാടശേഖരങ്ങളിൽ നിന്ന് ഓരോ ലോഡ് വീതവും നെല്ല് ശേഖരിച്ചു.
വേഗത്തിൽ പണം ലഭ്യമാക്കും
പി.ആർ.എസ്. (PRS) ഹാജരാക്കുന്ന മുറയ്ക്ക് പ്രാഥമിക സർവീസ് സഹകരണ സംഘങ്ങൾ വഴി കർഷകർക്ക് കാലതാമസമില്ലാതെ വില ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. സംഭരണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ നീങ്ങിയത് കർഷകർക്ക് വലിയ ആശ്വാസമായിട്ടുണ്ട്.
കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലക്കാട് പി.എം.ഒ മാരായ അജി അബൂബക്കർ, ജഗന്നാഥൻ, ഡോണ, അസിസ്റ്റൻ്റ് ഡയറക്ടർ മാരിയത്ത് കിബിത്തിയ, കൃഷി ഓഫീസർ വി.വി. ഐഷ തുടങ്ങിയവർ പങ്കെടുത്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
