ദേശീയ ഉപഭോക്തൃ കമ്മീഷൻ അംഗം ഡോ. ഇന്ദ്രജിത്ത് സിംഗ് എറണാകുളം ജില്ലാ കമ്മീഷൻ സന്ദർശിച്ചു
ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ (NCDRC) അംഗം ഡോ. ഇന്ദ്രജിത്ത് സിംഗ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ സന്ദർശിച്ചു. പ്രവർത്തനങ്ങൾ വിലയിരുത്തിയ അദ്ദേഹം ‘പച്ചത്തുരുത്ത്’ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈയും നട്ടു.
ദേശീയ ഉപഭോക്തൃ കമ്മീഷൻ അംഗം ഡോ. ഇന്ദ്രജിത്ത് സിംഗ് എറണാകുളം ജില്ലാ കമ്മീഷൻ സന്ദർശിച്ചു
കൊച്ചി: ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ (NCDRC) അംഗം ഡോ. ഇന്ദ്രജിത്ത് സിംഗ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഓഫീസ് സന്ദർശിച്ചു. സംസ്ഥാനത്തെ ഉപഭോക്തൃ കമ്മീഷനുകളുടെ പ്രവർത്തനം നേരിട്ട് വിലയിരുത്തുന്നതിനായുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. ജില്ലാ കമ്മീഷന്റെ പ്രവർത്തനങ്ങൾ പരിശോധിച്ച അദ്ദേഹം അഭിഭാഷകരുമായും പരാതിക്കാരുമായും ആശയവിനിമയം നടത്തി.
സന്ദർശനത്തിന്റെ ഓർമയ്ക്കായി കൊച്ചി കോർപ്പറേഷന്റെ സഹകരണത്തോടെ കമ്മീഷൻ ഓഫീസ് വളപ്പിൽ ഒരുക്കിയിട്ടുള്ള ‘പച്ചത്തുരുത്ത്’ പദ്ധതിയുടെ ഭാഗമായി അദ്ദേഹം വൃക്ഷത്തൈ നട്ടു. ഉപഭോക്തൃ അവകാശ സംരക്ഷണത്തോടൊപ്പം തന്നെ പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യകരമായ ജീവിതവും ശുദ്ധമായ പരിസ്ഥിതിയും ഓരോ പൗരന്റെയും അവകാശമാണ്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും പരിസ്ഥിതി അവബോധം വളർത്താനും ‘പച്ചത്തുരുത്ത്’ പോലുള്ള മാതൃകാ പദ്ധതികൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ദേശീയ ഉപഭോക്തൃ കമ്മീഷൻ ജോയിന്റ് രജിസ്ട്രാർ ഇഖ്ബാൽ അഹമ്മദ്, സംസ്ഥാന കമ്മീഷൻ അംഗം ഡി. അജിത് കുമാർ, എറണാകുളം ജില്ലാ കമ്മീഷൻ പ്രസിഡന്റ് ഡി.ബി. ബിനു, അംഗങ്ങളായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ, രജിസ്ട്രാർ പി.ടി. സൂരജ്, അസിസ്റ്റന്റ് രജിസ്ട്രാർ നിതിൻ മാത്യൂസ് കുര്യൻ, നോഡൽ ഓഫീസർ മുഹമ്മദ് നിയാസ് എന്നിവർ പങ്കെടുത്തു.
എറണാകുളത്തെ പരിപാടികൾക്ക് ശേഷം ഡോ. ഇന്ദ്രജിത്ത് സിംഗ് ഇടുക്കി ജില്ലാ കമ്മീഷൻ സന്ദർശിക്കും. കേരള സന്ദർശനത്തിന്റെ ഭാഗമായി വിവിധ ജില്ലാ കമ്മീഷനുകളുടെയും സംസ്ഥാന കമ്മീഷന്റെയും പ്രവർത്തനം വിലയിരുത്തുന്നതിനൊപ്പം തിരുവനന്തപുരത്ത് ഉപഭോക്തൃകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
സന്താനം നായകനായ അതിസയ പിറവി ഫസ്റ്റ് ലുക്ക് പുറത്ത് സയൻസ് ഫിക്ഷൻ കോമഡി ജോണറുമായി താരം
ദേശീയ ഉപഭോക്തൃ കമ്മീഷൻ അംഗം ഡോ. ഇന്ദ്രജിത്ത് സിംഗ് എറണാകുളം ജില്ലാ കമ്മീഷൻ സന്ദർശിച്ചു
റൂട്ടിംഗ് ഫോർ റെസിലിയൻസ്’ യുവജന കാലാവസ്ഥാ സംഗമം സംഘടിപ്പിച്ചു
എക്സൈസ് കലാകായികമേള സംഘടിപ്പിച്ചു ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു
മണീട് ഗ്രാമപഞ്ചായത്തിൽ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കൈയിൽ വൈൻ ഗ്ലാസ്, ദുരൂഹത നിറച്ച് സാഗർ സൂര്യ ഭൗമ യിലെ ജേക്കബ്ബ് ലുക്ക് തരംഗമാകുന്നു