​കെ.ഐ.പി പട്ടയഭൂമി പ്രശ്നം

​കെ.ഐ.പി പട്ടയഭൂമി പ്രശ്നം പരിഹാരമുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ​

​കെ.ഐ.പി പട്ടയഭൂമി പ്രശ്നം
​കെ.ഐ.പി പട്ടയഭൂമി പ്രശ്നം
​കെ.ഐ.പി പട്ടയഭൂമി പ്രശ്നം

​കെ.ഐ.പി പട്ടയഭൂമി പ്രശ്നം: പരിഹാരമുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

​പത്തനാപുരം: കല്ലട ജലസേചന പദ്ധതി (കെ.ഐ.പി) കനാൽ പുറമ്പോക്കിലെ പട്ടയഭൂമി പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമാകുമെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പത്തനാപുരത്ത് കെ.ഐ.പി കനാൽ നിവാസികളുടെ കൈവശഭൂമി നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്ന് നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

​ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനൊപ്പം പത്തനാപുരം റെസ്റ്റ് ഹൗസിൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ സന്ദർശനം. ഇളപ്പുപാറ, കരിമ്പാലൂർ, വട്ടമൺ പൊയ്ക, തച്ചകോട്, ചാച്ചിപുന്ന, ചെമ്പ്രാമൺ, മഞ്ചാംകുന്ന്, കുറുന്തമൺ, കറവൂർ, വഴങ്ങോട് തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാരുമായി മന്ത്രിമാർ നേരിട്ട് ആശയവിനിമയം നടത്തി പരാതികൾ കേട്ടു.

​കനാൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് ഉന്നയിച്ചിട്ടുള്ള സാങ്കേതിക തടസ്സങ്ങൾ വിശദമായി പരിശോധിച്ചു. അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുക എന്നതാണ് സർക്കാരിന്റെ നയമെന്നും ജനങ്ങൾക്ക് ആശ്വാസകരമായ നിലപാടായിരിക്കും സർക്കാർ സ്വീകരിക്കുകയെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.

​പി.എസ്. സുപാൽ എം.എൽ.എ, ജില്ലാ കളക്ടർ എൻ. ദേവിദാസ്, പുനലൂർ ആർ.ഡി.ഒ ജി. സുരേഷ് ബാബു, എൽ.ആർ ഡെപ്യൂട്ടി കളക്ടർ ബീനാറാണി, വി.എ.എഫ്.പി.സി.എൽ ചെയർമാൻ ബെന്നി കക്കാട്, കെ.ഐ.പി പ്രോജക്റ്റ് ചീഫ് എൻജിനീയർ സുജ ഗ്രേസൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു