കേരള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു ഡോ. എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി

സംസ്ഥാനത്തിന്റെ പരമോന്നത പുരസ്‌കാരമായ കേരളപുരസ്‌കാരങ്ങൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വിതരണം ചെയ്തു. ഡോ. എം.ആർ രാഘവവാര്യർ കേരള ജ്യോതി പുരസ്‌കാരം ഏറ്റുവാങ്ങി.

കേരള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു ഡോ. എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി
കേരള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു
കേരള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു ഡോ. എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി
കേരള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു ഡോ. എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി
കേരള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു ഡോ. എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി
കേരള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു ഡോ. എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി

കേരള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു ഡോ. എം.ആർ. രാഘവവാര്യർക്ക് 'കേരള ജ്യോതി'

​തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പരമോന്നത പുരസ്‌കാരമായ കേരളപുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ലോക്ഭവനിൽ നടന്ന ചടങ്ങിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രമുഖരായ വ്യക്തികൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

​വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഡോ. എം.ആർ. രാഘവവാര്യർ കേരളത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ 'കേരള ജ്യോതി' പുരസ്‌കാരം ഏറ്റുവാങ്ങി.

​കൃഷി മേഖലയിലെ മികച്ച പ്രവർത്തനത്തിന് പി.ബി. അനീഷും കലാരംഗത്തെ സംഭാവനയ്ക്ക് രാജശ്രീ വാര്യരും 'കേരള പ്രഭ' പുരസ്‌കാരങ്ങൾക്കും അർഹരായി.

​വിദ്യാഭ്യാസ രംഗത്ത് ഷഹൽ ഹസൻ മുസലിയാർ, സ്റ്റാർട്ടപ്പ് മേഖലയിൽ എം.കെ. വിമൽ ഗോവിന്ദ്, വിവിധ മേഖലകളിൽ മികവ് തെളിയിച്ച ജിലുമോൾ മാരിയറ്റ് തോമസ്, കായിക രംഗത്ത് അഭിലാഷ് ടോമി എന്നിവർ 'കേരള ശ്രീ' പുരസ്‌കാരങ്ങളും ഏറ്റുവാങ്ങി.

​ചീഫ് സെക്രട്ടറി ഇൻ ചാർജ് മിൻഹാജ് ആലം ചടങ്ങിൽ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ സണ്ണി ജോസഫ്, ബിന്ദു കൃഷ്ണ, എം. ലിജു എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രകടിപ്പിക്കുന്ന മികവും സമഗ്ര സംഭാവനകളും മാനിച്ചാണ് കേരള സർക്കാർ ഈ പരമോന്നത പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.