സ്‌കൂൾ സമയത്ത് ടിപ്പർ പാച്ചിൽ

സ്‌കൂൾ സമയത്ത് ടിപ്പർ പാച്ചിൽ 33 വാഹനങ്ങൾ പിടിയിൽ 3 ലക്ഷം രൂപ പിഴ

സ്‌കൂൾ സമയത്ത് ടിപ്പർ പാച്ചിൽ
സ്‌കൂൾ സമയത്ത് ടിപ്പർ പാച്ചിൽ 33 വാഹനങ്ങൾ പിടിയിൽ 3 ലക്ഷം രൂപ പിഴ

സ്‌കൂൾ സമയത്ത് ടിപ്പർ പാച്ചിൽ: 33 വാഹനങ്ങൾ പിടിയിൽ; 3 ലക്ഷം രൂപ പിഴ

​പെരുമ്പാവൂർ: സ്‌കൂൾ സമയത്തെ നിയന്ത്രണം ലംഘിച്ച് സർവീസ് നടത്തിയ 33 ടിപ്പർ ലോറികൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി. പെരുമ്പാവൂർ, കാലടി, മണ്ണൂർ, കുറുപ്പംപടി മേഖലകളിൽ എറണാകുളം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് നടപടി. നിയമലംഘനം നടത്തിയ വാഹനങ്ങളിൽ നിന്നായി മൂന്ന് ലക്ഷം രൂപ പിഴ ഈടാക്കി.

​വിദ്യാർത്ഥികളുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലും, മറ്റ് റോഡ് ഉപയോക്താക്കൾക്ക് അപകടകരമായ രീതിയിലും അമിതവേഗതയിൽ പാഞ്ഞ വാഹനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പെർമിറ്റ് ലംഘനം, അമിതവേഗത, പൊടി പറത്തിയുള്ള യാത്ര എന്നിവയ്‌ക്ക് പുറമെ ടാക്‌സ് അടയ്ക്കാത്തതും മതിയായ രേഖകളില്ലാത്തതുമായ നിരവധി നിയമലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തി.

​സ്ഥിരമായി പരാതികൾ ലഭിക്കുന്ന മേഖലകളിൽ ആറ് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ പരിശോധന. വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്ന് ആർ.ടി.ഒ അറിയിച്ചു.