അമ്മത്തൊട്ടിലിൽ കണ്ടെത്തിയ നവജാതശിശുവിനെ സി.ഡബ്ല്യു.സി ഏറ്റെടുത്തു
എറണാകുളം ജനറൽ ഹോസ്പിറ്റലിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശുവിനെ ചികിത്സയ്ക്ക് ശേഷം സി.ഡബ്ല്യു.സി ഏറ്റെടുത്തു. കുഞ്ഞ് ഇപ്പോൾ സ്പെഷ്യൽ അഡോപ്ഷൻ ഏജൻസിയുടെ സംരക്ഷണയിലാണ്
കൊച്ചിയിൽ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശുവിനെ സി.ഡബ്ല്യു.സി ഏറ്റെടുത്തു
കൊച്ചി: എറണാകുളം ജനറൽ ഹോസ്പിറ്റലിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശുവിനെ ആരോഗ്യപരിചരണത്തിന് ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) ഔദ്യോഗികമായി ഏറ്റെടുത്തു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
ജൂലൈ 14-ന് അർദ്ധരാത്രിയോടെയാണ് ജനറൽ ഹോസ്പിറ്റൽ കോമ്പൗണ്ടിലെ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം അജ്ഞാതൻ ആശുപത്രി അധികൃതരെ ഫോണിലൂടെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെ നവജാത ശിശുരോഗ വിഭാഗത്തിൽ കുഞ്ഞിനെ പ്രവേശിപ്പിച്ച് ആവശ്യമായ പരിചരണം ഉറപ്പാക്കി.
ആശുപത്രി ഡിസ്ചാർജ് നടപടികൾ പൂർത്തിയായതോടെ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ഉല്ലാസ് മധു, കമ്മിറ്റി അംഗങ്ങൾ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ഡോ. ജയന്തി പി. നായർ എന്നിവരുടെ സാന്നിധ്യത്തിൽ കുഞ്ഞിനെ സർക്കാർ ഏറ്റെടുത്തു. നിലവിൽ കുഞ്ഞിനെ സ്പെഷ്യൽ അഡോപ്ഷൻ ഏജൻസിയുടെ (SAA) സുരക്ഷിത തണലിലേക്ക് മാറ്റിയിട്ടുണ്ട്.
സിവിൽ എൻജിനീയറിംഗ് ബിരുദധാരികൾക്ക് അവസരം പട്ടികജാതി വികസന വകുപ്പിൽ പരിശീലന പദ്ധതി
ആദിവാസി കുരുന്നുകൾക്ക് ഇനി പോഷകാമൃതം കരുതലായി എറണാകുളം ജില്ലാ പഞ്ചായത്ത്
ഗാന്ധിയൻ ദർശനങ്ങൾ ഇന്നും ലോകത്തിന് വഴികാട്ടി ബെന്നി ബഹനാൻ എം.പി.
താനൂർ ദുരന്തം ഉണർത്തിയ ആശയം ദേശീയ തലത്തിൽ മിന്നിത്തിളങ്ങി സായ് കൃഷ്ണ
സംസ്ഥാന സ്കൂൾ കായികമേള കുടിവെള്ള വിതരണത്തിനായി തണ്ണീർക്കുടങ്ങൾ സജ്ജമാക്കി വെൽഫെയർ കമ്മിറ്റി 
