അശാസ്ത്രീയ റോഡ് നിർമ്മാണം മാറ്റണം ഡിവൈഎഫ്ഐ മൂവാറ്റുപുഴ
അശാസ്ത്രീയ റോഡ് നിർമ്മാണം മാറ്റണം ലഹരി സംഘങ്ങൾക്കെതിരെ നടപടി വേണം മൂവാറ്റുപുഴ ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനം
അശാസ്ത്രീയ റോഡ് നിർമ്മാണം മാറ്റണം; ലഹരി സംഘങ്ങൾക്കെതിരെ നടപടി വേണം: ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനം
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണമാകുന്ന അശാസ്ത്രീയമായ മീഡിയനുകളും കൈവരികളും പുനഃപരിശോധിക്കണമെന്ന് ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. റോഡ് വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച ഇത്തരം സംവിധാനങ്ങൾ പലപ്പോഴും യാത്രക്കാർക്ക് ദുരിതമാകുന്ന സാഹചര്യത്തിലാണ് സമ്മേളനത്തിന്റെ ഇടപെടൽ. കൂടാതെ, മേഖലയിലെ സ്കൂൾ-കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മദ്യ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.കെ. അനീഷ് അധ്യക്ഷത വഹിച്ചു. അൻസൽ മുഹമ്മദ്, അഷിംദ ബൈജു, അജിൻ അശോകൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മീനു സുകുമാരൻ സംഘടനാ റിപ്പോർട്ടും ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ കെ.പി. ജയകുമാർ, സി.പി.ഐ.എം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു, എം.ആർ. പ്രഭാകരൻ, ഷിജോ എബ്രഹാം എന്നിവർ സംസാരിച്ചു.
സമ്മേളനം 23 അംഗ ബ്ലോക്ക് കമ്മിറ്റിയെയും ഒമ്പത് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: അഖിൽ പ്രകാശ്
സെക്രട്ടറി: ഫെബിൻ പി. മൂസ
ട്രഷറർ: വിജയ് കെ. ബേബി
വൈസ് പ്രസിഡന്റുമാർ: അഷിംദ ബൈജു, അഭിജിത്ത് സജീവ്
ജോയിന്റ് സെക്രട്ടറിമാർ: അൻസൽ മുഹമ്മദ്, പി.എം. അബൂബക്കർ
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
