ജനനായകൻ ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാകുന്നു; തിരക്കഥയൊരുക്കി വിനോദ് ഗുരുവായൂർ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംഭവബഹുലമായ ജീവിതം വെള്ളിത്തിരയിലേക്ക്. വിനോദ് ഗുരുവായൂർ തിരക്കഥയൊരുക്കുന്ന ബയോപിക് ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് നിർമ്മിക്കുന്നത്.
ജനകീയ നേതാവ് ഉമ്മൻ ചാണ്ടിയുടെ ജീവിതം ചലച്ചിത്രമാകുന്നു; തിരക്കഥയൊരുക്കി വിനോദ് ഗുരുവായൂർ
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ജനപ്രിയ പ്രതീകവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുടെ ആവേശകരവും ഹൃദയസ്പർശിയുമായ ജീവിതം വെള്ളിത്തിരയിലേക്ക്. ഒരു കാലഘട്ടത്തിന്റെ ചരിത്രപരമായ ഓർമ്മപ്പെടുത്തലായി മാറുന്ന ചിത്രം 'ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ' ആണ് നിർമ്മിക്കുന്നത്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ വിനോദ് ഗുരുവായൂരാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ചിത്രത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചതായി അണിയറപ്രവർത്തകർ അറിയിച്ചു.
അപ്പയുടെ വേർപാടിന് ശേഷം അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കാൻ പലരും താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, പുതിയൊരു ശൈലിയിൽ തിരക്കഥ തയ്യാറാക്കി തങ്ങളെ ബോധ്യപ്പെടുത്തിയത് വിനോദ് ഗുരുവായൂരാണെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. പുതിയ തലമുറയിലെ ആളുകളിലേക്ക് ഉമ്മൻ ചാണ്ടിയുടെ ജീവിതം കൃത്യമായി എത്തിക്കാൻ ഈ സ്ക്രിപ്റ്റിന് സാധിക്കുമെന്ന ഉറപ്പുള്ളതിനാലാണ് ഈ പ്രോജക്റ്റുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
"എനിക്ക് അറിയാവുന്ന അപ്പയുടെ കുറെ കാര്യങ്ങളും, പൊതുസമൂഹത്തിന് അധികം അറിയാത്ത നിരവധി വ്യക്തികളുമായി ബന്ധപ്പെട്ട സംഭവങ്ങളും വിനോദ് ഗുരുവായൂർ ശേഖരിച്ച് പഠിക്കുന്നുണ്ട്. അപ്പയുമായി അടുത്ത ബന്ധം പുലർത്തിയവരോട് സംസാരിക്കുമ്പോൾ നിരവധി പുതിയ വിവരങ്ങളാണ് ലഭിക്കുന്നത്. അതെല്ലാം ഉൾപ്പെടുത്തിയുള്ള പൂർണ്ണമായ ഒരു ബയോപിക് ആയിരിക്കും ഈ സിനിമ."
തിരക്കഥാ രചന പൂർത്തിയായ ശേഷം ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയും തീരുമാനിക്കുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ഈ ചിത്രം തന്റെ മാത്രം ആഗ്രഹമല്ല, ഓരോ മലയാളിയുടെയും അഭിലാഷമാണെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ താരനിർണ്ണയ ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് തിരക്കഥാകൃത്ത് വിനോദ് ഗുരുവായൂർ അറിയിച്ചു. കേരളീയ സമൂഹത്തിന് മുന്നിൽ തികച്ചും സത്യസന്ധമായി ഉമ്മൻ ചാണ്ടിയുടെ ജീവിതം അവതരിപ്പിക്കുകയാണ്