യാത്രാസൗകര്യം വർദ്ധിപ്പിക്കാൻ പുതിയ കെ.എസ്.ആർ.ടി.സി ബസ് ധാരണാപത്രം മുഖ്യമന്ത്രി വി.ഡി. സതീശന്കൈമാറി
കുന്ദമംഗലം നിയോജകമണ്ഡലത്തിൽ യാത്രാസൗകര്യം മെച്ചപ്പെടുത്താൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ വിനിയോഗിച്ച് കെ.എസ്.ആർ.ടി.സി ബസ് വാങ്ങുന്നു. ധാരണാപത്രം മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി.
കുന്ദമംഗലം മണ്ഡലത്തിന് കെ.എസ്.ആർ.ടി.സി ബസ്: ധാരണാപത്രം കൈമാറി
കോഴിക്കോട്: കുന്ദമംഗലം നിയോജകമണ്ഡലത്തിന്റെ വികസന കുതിപ്പിന് പുതിയ ആക്കം പകർന്ന് മണ്ഡലത്തിലേക്ക് കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കുന്നു. ഇതിനായുള്ള ഔദ്യോഗിക ധാരണാപത്രം മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്.
കുന്ദമംഗലം മണ്ഡലത്തിലെ വിദൂര പ്രദേശങ്ങളിലേതടക്കമുള്ള യാത്രാസൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കെ.എസ്.ആർ.ടി.സി ബസ് വാങ്ങുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ സാധാരണക്കാരായ യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും ദീർഘകാലത്തെ യാത്രാദുരിതത്തിന് വലിയൊരു പരിഹാരമാകും.
യാത്രാസൗകര്യം വർദ്ധിപ്പിക്കാൻ പുതിയ കെ.എസ്.ആർ.ടി.സി ബസ് ധാരണാപത്രം മുഖ്യമന്ത്രി വി.ഡി. സതീശന്കൈമാറി
യു.പി തലം മുതൽ സ്കൂളുകളിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കും മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ
ആലപ്പുഴയിൽ പുതിയ കയർപിരി യൂണിറ്റ് 433 കയർ സംഘങ്ങൾക്ക് 4.6 കോടി നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല
കുമ്പളം വില്ലേജ് ഓഫീസിൽ സന്ദർശനം നടത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത്ത് ബാബു
കേരളത്തിൽ പുതിയ വനിതാനയം ഉടൻ തൊഴിലിടങ്ങളിൽ പോഷ് ആക്ട് ശക്തമാക്കും മന്ത്രി ബിന്ദു കൃഷ്ണ
എറണാകുളം ജില്ലാ സ്കൂൾ കായികമേളയ്ക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമായി