യു.പി തലം മുതൽ സ്കൂളുകളിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കും മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ
കേരളത്തിലെ സ്കൂളുകളിൽ യു.പി തലം മുതൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ പദ്ധതി ആവിഷ്കരിക്കുന്നു. കാപ്പുമുഖം ജി.എൽ.പി സ്കൂൾ പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ അറിയിച്ചു
യു.പി തലം മുതൽ സ്കൂളുകളിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങും: മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ
മലപ്പുറം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ യു.പി തലം മുതൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കാൻ സർക്കാർ പദ്ധതി ആവിഷ്കരിക്കുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. കുട്ടികളിലെ അഭിരുചി ചെറുപ്പത്തിലേ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. താഴെക്കോട് ഗ്രാമപഞ്ചായത്തിലെ കാപ്പുമുഖം ജി.എൽ.പി. സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികൾക്ക് ആഗോളതലത്തിൽ മത്സരിക്കാൻ ശേഷിയുള്ള ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഏക അധ്യാപക വിദ്യാലയങ്ങളെ എൽ.പി. സ്കൂളുകളാക്കി ഉയർത്തുകയും മലപ്പുറം ജില്ലയിൽ പ്ലസ് വണ്ണിന് 60 അധിക ബാച്ചുകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ 'ഡിജിറ്റൽ സ്ക്വയർ', നിർമ്മിത ബുദ്ധി പരിചയപ്പെടുത്തുന്ന 'എറൈസ്' (ARISE) പദ്ധതികൾ വഴി സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പെരിന്തൽമണ്ണ എം.എൽ.എ. നജീബ് കാന്തപുരത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂളിൽ രണ്ട് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം നിർമ്മിച്ചത്. ചടങ്ങിൽ നജീബ് കാന്തപുരം എം.എൽ.എ. അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ വിദ്യാർത്ഥിനി ഷിഫാ ഫാത്തിമ രചിച്ച 'മൈലാഞ്ചിക്കാറ്റ്' എന്ന പുസ്തകത്തിന്റെ പ്രകാശനം പെരിന്തൽമണ്ണ എ.ഇ.ഒ. കെ.ടി. കുഞ്ഞുമൊയ്തുവിന് നൽകി മന്ത്രി നിർവഹിച്ചു. പ്രധാനാധ്യാപകൻ സി. സതീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാലകത്ത് സൂപ്പി, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പ്രബീന ഹബീബ്, ഷമീർ പൊന്നേത്ത്, താഴെക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈൻ കളപ്പാടൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പി.ടി.എ. ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
യു.പി തലം മുതൽ സ്കൂളുകളിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കും മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ
ആലപ്പുഴയിൽ പുതിയ കയർപിരി യൂണിറ്റ് 433 കയർ സംഘങ്ങൾക്ക് 4.6 കോടി നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല
കുമ്പളം വില്ലേജ് ഓഫീസിൽ സന്ദർശനം നടത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത്ത് ബാബു
കേരളത്തിൽ പുതിയ വനിതാനയം ഉടൻ തൊഴിലിടങ്ങളിൽ പോഷ് ആക്ട് ശക്തമാക്കും മന്ത്രി ബിന്ദു കൃഷ്ണ
എറണാകുളം ജില്ലാ സ്കൂൾ കായികമേളയ്ക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമായി
ശബരിമലയെ രാജ്യത്തെ മികച്ച തീർത്ഥാടന കേന്ദ്രമാക്കും മുഖ്യമന്ത്രി വി ഡി സതീശൻ