വടുതല ജെട്ടി ഗവ. എൽ.പി.എസ് പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി 1.5 കോടി രൂപയുടെ പദ്ധതി

അരൂക്കുറ്റി വടുതല ജെട്ടി ഗവ. എൽ.പി.എസ് സ്കൂളിന്റെ പുതിയ കെട്ടിട നിർമ്മാണത്തിന് ശിലാസ്ഥാപനം നടത്തി അഡ്വ. ഷാനിമോൾ ഉസ്മാൻ . സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 1.5 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം.

വടുതല ജെട്ടി ഗവ. എൽ.പി.എസ് പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി 1.5 കോടി രൂപയുടെ പദ്ധതി
വടുതല ജെട്ടി ഗവ. എൽ.പി.എസ് മറ്റത്തിൽ ഭാഗം സ്കൂളിനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും അരൂർ എം.എൽ.എയുമായ അഡ്വ. ഷാനിമോൾ ഉസ്മാൻ നിർവ്വഹിച്ചു.
വടുതല ജെട്ടി ഗവ. എൽ.പി.എസ് പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി 1.5 കോടി രൂപയുടെ പദ്ധതി

പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു ​സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ്. പദ്ധതി1.5 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം

അരൂക്കുറ്റി: വടുതല ജെട്ടി ഗവ. എൽ.പി.എസ് മറ്റത്തിൽ ഭാഗം സ്കൂളിനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും അരൂർ എം.എൽ.എയുമായ അഡ്വ. ഷാനിമോൾ ഉസ്മാൻ നിർവ്വഹിച്ചു. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതി1.5 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്

ചടങ്ങിൽ സ്കൂളിലെ പ്രധാന അധ്യാപകൻ എം.കെ അബ്ദുൾ റഹിമാൻ സ്വാഗതം പറഞ്ഞു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.രജിത അധ്യക്ഷത വഹിച്ചു. അരൂക്കുറ്റി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. അജയകുമാർ , തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിതീഷ് ബാബു, അരൂക്കുറ്റി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മുംതാസ് സുബൈർ,

അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.എം ബഷീർ ,  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുറുമി ഖമറുദ്ദീൻ, കെ.പി കബീർ, അൽസില നിഷാദ്, എസ്.സിന്ധു , സീനത്ത്, ഇ.കെ നസീറ, എന്നിവർ ആശംസ അറിയിച്ചു. പി.എം ഷാനവാസ് നന്ദി പറഞ്ഞു.