പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട 60 ഗ്രാം ഹെറോയിനുമായി അസം സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ
പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 60 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ അജ്ഹരുൽ ഇസ്ലാം, ഹരിക്കുൽ ഇസ്‌ലാം എന്നിവരിൽ നിന്നാണ് 5 സോപ്പുപെട്ടികളിലായി സൂക്ഷിച്ച ഹെറോയിൻ പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.
പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട: 60 ഗ്രാം ഹെറോയിനുമായി അസം സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ
പെരുമ്പാവൂർ: മഞ്ഞപ്പെട്ടിയിൽ വൻ മയക്കുമരുന്ന് വേട്ട. 60 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. അസം നൗഗാവ് സ്വദേശികളായ അജ്ഹരുൽ ഇസ്ലാം (23), ഹരിക്കുൽ ഇസ്‌ലാം (30) എന്നിവരാണ് പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.
മഞ്ഞപ്പെട്ടിയിലെ താമസസ്ഥലത്തുനിന്ന് മയക്കുമരുന്ന് വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. 5 സോപ്പുപെട്ടികളിലാക്കിയാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. ബാഗിലെ വസ്ത്രങ്ങൾക്കിടയിലും പാന്റിന്റെ പോക്കറ്റിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ കണ്ടെത്തിയത്. വിപണിയിൽ ഒരു ബോക്സിന് ഒന്നര ലക്ഷം രൂപ നിരക്കിലാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്.
മഞ്ഞപ്പെട്ടി കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾ കുറച്ചുനാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗമാണ് മയക്കുമരുന്ന് കേരളത്തിൽ എത്തിച്ചതെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു. ഫോൺ വഴിയാണ് ഇവർ ആവശ്യക്കാരുമായി കച്ചവടം ഉറപ്പിച്ചിരുന്നത്.
പെരുമ്പാവൂർ ഡി.വൈ.എസ്.പി എൻ. ബാബുകുട്ടൻ, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സി. ബിനു കുമാർ, പെരുമ്പാവൂർ സി.ഐ ജി.പി മനുരാജ്, എസ്.എച്ച്.ഒ എ. അക്ഷയ് കുമാർ, എസ്.ഐ അർജുൻ, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒ മാരായ ടി.എ അഫ്സൽ, ബെന്നി ഐസക്, റോബിൻ ജോയ്, ഇ.പി നോബിൾ, എം.ബി ജയന്തി, സന്ധ്യ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
