അറിവിന്റെ പോരാട്ടത്തിൽ തിളങ്ങി വിദ്യാർത്ഥികൾ വിസ് കിഡ് 2026
സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതിയുടെ വിസ് കിഡ് 2026 എറണാകുളം റൂറൽ ജില്ലാതല ക്വിസ് മത്സരത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഞാറല്ലൂർ ബത്‌ലഹേം ദയാര സ്‌കൂളും ഹയർ സെക്കൻഡറി വിഭാഗത്തിൽ പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളും ഒന്നാം സ്ഥാനം നേടി.
എസ്.പി.സി 'വിസ് കിഡ് 2026' ജില്ലാതല ക്വിസ് മത്സരം സമാപിച്ചു; വിജയികളെ പ്രഖ്യാപിച്ചു
ആലുവ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'വിസ് കിഡ് 2026' ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് എറണാകുളം റൂറൽ ജില്ലയിലെ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ആലുവ ഐ.എം.എ ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു.
മത്സരത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമുകൾ സംസ്ഥാനതല മത്സരത്തിൽ എറണാകുളം റൂറൽ ജില്ലയെ പ്രതിനിധീകരിക്കും.
മത്സര ഫലങ്ങൾ:
ഹൈസ്‌കൂൾ വിഭാഗം:
ഒന്നാം സ്ഥാനം: ഞാറല്ലൂർ ബത്‌ലഹേം ദയാര ഹൈസ്‌കൂൾ (സൂസൻ കുര്യാക്കോസ്, സാറ കുര്യാക്കോസ്, ശ്രേയ ശ്രീജേഷ്)
രണ്ടാം സ്ഥാനം: നോർത്ത് പറവൂർ ഇൻഫന്റ് ജീസസ് ഹൈസ്‌കൂൾ (നിരഞ്ജൻ എസ്. പ്രഭു, റൂത്ത് എലിസബത്ത്, മരിയ ലിബിൻ)
മൂന്നാം സ്ഥാനം: കൈതാരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ (ഡി.എസ്. ഭദ്ര, കെ.എസ്. അലൻ ആന്റണി, ലക്ഷ്മി നിയ)
ഹയർ സെക്കൻഡറി വിഭാഗം:
ഒന്നാം സ്ഥാനം: പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ (എം. അശ്വിൻ, അലോക് അഭിലാഷ്, അന്ന മരിയ ജോർജ്ജ്)
രണ്ടാം സ്ഥാനം: ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ (സി.എം. മുഹമ്മദ് അലി റിഹാൻ, കെ.എസ്. വരുൺ കൃഷ്ണ, എം. വേദനന്ദൻ)
മൂന്നാം സ്ഥാനം: നോർത്ത് പറവൂർ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ (ഹൃഷികേഷ് ആർ. പ്രഭു, എ.എസ്. അജവിൻ സാവിയോ, എം.എസ്. അർജുൻ)
വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡും ആലുവ ഡിവൈ.എസ്.പി എം. ബൈജു പൗലോസ് വിതരണം ചെയ്തു. തോമസ് വിൽസൺ ക്വിസ് മാസ്റ്ററായിരുന്നു. സോന സാബു, ശ്രീലക്ഷ്മി എം. തങ്കൻ എന്നിവർ സഹായികളായി പ്രവർത്തിച്ചു.
എസ്.പി.സി അഡീഷണൽ ജില്ലാ നോഡൽ ഓഫീസർ പി.എസ്. മുഹമ്മദ് അഷ്റഫ്, ജനമൈത്രി അഡീഷണൽ നോഡൽ ഓഫീസർ ജോയ് ചെറിയാൻ, ജിബിൻ റ്റി. കുര്യാക്കോസ്, ജോബി ജോസഫ്, കെ.ആർ. ബിനീഷ് തുടങ്ങിയവരും വിവിധ സ്‌കൂളുകളിൽ നിന്നുള്ള അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
