മലങ്കര ഡാം തുറന്നു മൂവാറ്റുപുഴ, തൊടുപുഴയാർ തീരവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ്

മലങ്കര ഡാമിന്റെ ജലനിരപ്പ് റെഡ് അലർട്ട് നിലയായ 41.30 മീറ്ററിലെത്തി. നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് അഞ്ച് ഷട്ടറുകളിൽ മൂന്നെണ്ണം ഒരു മീറ്റർ വരെ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. മൂവാറ്റുപുഴ, തൊടുപുഴയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി

മലങ്കര ഡാം തുറന്നു മൂവാറ്റുപുഴ, തൊടുപുഴയാർ തീരവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ്
മലങ്കര ഡാമിൽ റെഡ് അലർട്ട്; ഷട്ടറുകൾ കൂടുതൽ ഉയർത്തി, തീരവാസികൾക്ക് ജാഗ്രതാ നിർദേശം

​​മലങ്കര ഡാമിൽ റെഡ് അലർട്ട്; ഷട്ടറുകൾ കൂടുതൽ ഉയർത്തി, തീരവാസികൾക്ക് ജാഗ്രതാ നിർദേശം

തൊടുപുഴ: മലങ്കര ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് നിലയായ 41.30 മീറ്ററിലെത്തിയിട്ടുണ്ട്.

​നിലവിൽ സെക്കൻഡിൽ 145.392 കുമെക്‌സ് തോതിലാണ് ഡാമിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്. ഇതിനുപുറമെ മൂലമറ്റം പവർ ഹൗസിൽ നിന്നുള്ള ടൈൽ റേസ് വെള്ളവും പ്രതീക്ഷിക്കുന്നുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി വർധിച്ചതും മൂവാറ്റുപുഴ, തൊടുപുഴ ആറുകളിലെ ജലനിരപ്പ് അപകട നിലയിലായതും കണക്കിലെടുത്താണ് സുരക്ഷാ നടപടികൾ കർശനമാക്കിയിരിക്കുന്നത്.

​ഇതിന്റെ ഭാഗമായി, ഇന്നലെ രാത്രി 11.30 മുതൽ 50 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്ന ഷട്ടറുകളിൽ, നിലവിൽ തുറന്നിരിക്കുന്ന 5 ഷട്ടറുകളിൽ 3 എണ്ണം ഘട്ടം ഘട്ടമായി 1.00 മീറ്റർ വരെ ഉയർത്തി കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കിവിടാൻ തുടങ്ങി.

​മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരങ്ങളിൽ താമസിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പൊതുജനം സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.