സ്വപ്നങ്ങൾക്ക് ചിറകേറ്റി വിഴിഞ്ഞം ചൈനയിൽ നിന്നുള്ള ആദ്യ ഇറക്കുമതി കണ്ടെയ്നർ തുറമുഖത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചൈനയിൽ നിന്നുള്ള ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി. കേരളത്തിന്റെ വ്യവസായ ലോജിസ്റ്റിക്സ് മേഖലയ്ക്ക് വലിയ കുതിപ്പേകുന്ന നേട്ടത്തിന്റെ വിശദാംശങ്ങൾ വായിക്കാം.

സ്വപ്നങ്ങൾക്ക് ചിറകേറ്റി വിഴിഞ്ഞം ചൈനയിൽ നിന്നുള്ള ആദ്യ ഇറക്കുമതി കണ്ടെയ്നർ തുറമുഖത്ത്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യ ഇറക്കുമതി കണ്ടെയ്നറിന് എം. വിൻസന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു
സ്വപ്നങ്ങൾക്ക് ചിറകേറ്റി വിഴിഞ്ഞം ചൈനയിൽ നിന്നുള്ള ആദ്യ ഇറക്കുമതി കണ്ടെയ്നർ തുറമുഖത്ത്
സ്വപ്നങ്ങൾക്ക് ചിറകേറ്റി വിഴിഞ്ഞം ചൈനയിൽ നിന്നുള്ള ആദ്യ ഇറക്കുമതി കണ്ടെയ്നർ തുറമുഖത്ത്
സ്വപ്നങ്ങൾക്ക് ചിറകേറ്റി വിഴിഞ്ഞം ചൈനയിൽ നിന്നുള്ള ആദ്യ ഇറക്കുമതി കണ്ടെയ്നർ തുറമുഖത്ത്
സ്വപ്നങ്ങൾക്ക് ചിറകേറ്റി വിഴിഞ്ഞം ചൈനയിൽ നിന്നുള്ള ആദ്യ ഇറക്കുമതി കണ്ടെയ്നർ തുറമുഖത്ത്

വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി: കേരളത്തിന്റെ വികസന കുതിപ്പിന് പുതിയ അധ്യായം

​തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തന ചരിത്രത്തിൽ നാഴികക്കല്ലായി ആദ്യ ഇറക്കുമതി കണ്ടെയ്നർ വിഴിഞ്ഞത്തെത്തി. ചൈനയിലെ നിങ്ബോ തുറമുഖത്തുനിന്ന് 'എം.എസ്.സി സബ്രിന 111' എന്ന കപ്പലിൽ എത്തിയ കണ്ടെയ്നറിന് അഡ്വ. എം. വിൻസന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.

​തിരുവനന്തപുരത്തെ ആൾടെയർ ഗ്രൂപ്പിനുവേണ്ടി ബി.എസ്.2.ജി ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പ് ചാൻഡ്‌ലേഴ്‌സ് എന്ന സ്റ്റാർട്ടപ്പ് സംരംഭമാണ് കണ്ടെയ്നർ ബുക്ക് ചെയ്തത്. നിർമാണമേഖലയിൽ പരമ്പരാഗത പ്ലൈവുഡിന് പകരം ഉപയോഗിക്കുന്ന എൻജിനീയേർഡ് ബിൽഡിങ് ബോർഡുകളാണ് കണ്ടെയ്നറിലുള്ളത്.

​ചടങ്ങിൽ പോർട്ട് വാർഡ് കൗൺസിലർ ജെ. പനിയടിമ, വിഎസ്ഐഎൽ (VISL) മാനേജിങ് ഡയറക്ടർ ജെറോമിക് ജോർജ്, അഡീഷണൽ കസ്റ്റംസ് കമ്മീഷണർ, അസിസ്റ്റന്റ് കസ്റ്റംസ് കമ്മീഷണർ, എഫ്.ആർ.ആർ.ഒ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

​കേരളത്തിലെ ഇറക്കുമതിക്കാർക്ക് ഇനി മുതൽ വിഴിഞ്ഞത്ത് നേരിട്ട് ചരക്കിറക്കി കസ്റ്റംസ് നടപടികൾ പൂർത്തിയാക്കാം. ഇതോടെ മറ്റ് അയൽ സംസ്ഥാനങ്ങളിലെ തുറമുഖങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും സമയവും ചരക്കുകൂലിയും വൻതോതിൽ ലാഭിക്കാനും സാധിക്കും. കൂടാതെ, ലോജിസ്റ്റിക്സ്, വെയർഹൗസിങ്, ഗതാഗത മേഖലകളിൽ വൻ തൊഴിലവസരങ്ങളാണ് തെക്കൻ ജില്ലകളിൽ ഇതിലൂടെ തുറക്കപ്പെടുന്നത്.

​ഓഗസ്റ്റിൽ ഗേറ്റ്‌വേ ട്രാഫിക് ഉദ്ഘാടനം ചെയ്ത് മൂന്ന് മാസത്തിനുള്ളിൽ തന്നെ ഇറക്കുമതി സൗകര്യം യാഥാർഥ്യമാക്കാൻ കഴിഞ്ഞത് കേരളത്തിനും വിഴിഞ്ഞത്തിനും വലിയ നേട്ടമാണെന്ന് എം. വിൻസന്റ് എം.എൽ.എ പറഞ്ഞു. ദക്ഷിണേന്ത്യയുടെ പ്രധാന വികസന കവാടമായി വിഴിഞ്ഞം മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.