യുവതലമുറയ്ക്കും പ്രിയങ്കരമായി ഖാദി വസ്ത്രങ്ങളെന്ന് ഉമാ തോമസ് എം.എൽ.എ
എറണാകുളം കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ ഓണം ഖാദി ഫെസ്റ്റിന് തുടക്കമായി. പുതിയ ഡിസൈനുകളിൽ ഖാദി വസ്ത്രങ്ങൾ ലഭ്യമാണെന്ന് ഉദ്ഘാടനം നിർവഹിച്ച ഉമാ തോമസ് എം.എൽ.എ പറഞ്ഞു.
ഓണം ഖാദി ഫെസ്റ്റിന് തുടക്കം: യുവതലമുറയ്ക്കും പ്രിയങ്കരമായി ഖാദി വസ്ത്രങ്ങൾ എന്ന് ഉമാ തോമസ് എം.എൽ.എ
എറണാകുളം: കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണം ഖാദി ഫെസ്റ്റ് എം.എൽ.എ ഉമാ തോമസ് ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് യുവതലമുറയ്ക്കും ജെൻസിക്കും ഇഷ്ടപ്പെടുന്ന വൈവിധ്യമാർന്ന നിറങ്ങളിലും ഡിസൈനുകളിലും ഖാദി വസ്ത്രങ്ങൾ ലഭ്യമാണെന്ന് അവർ പറഞ്ഞു.
ഖാദി ഉൽപ്പന്നങ്ങൾ വാങ്ങുന്നത് ഒട്ടേറെ കുടുംബങ്ങൾക്ക് തണലാകുന്ന കുടിൽ വ്യവസായത്തിനുള്ള പിന്തുണയാണെന്നും, കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഖാദി വസ്ത്രങ്ങൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. ഓണക്കാലത്ത് ഖാദി വ്യവസായത്തിന്റെ ഉന്നതിക്കായി എല്ലാവരും കുറഞ്ഞത് ഒരു ഖാദി ഉൽപ്പന്നമെങ്കിലും വാങ്ങാൻ തയ്യാറാകണമെന്ന് അവർ അഭ്യർത്ഥിച്ചു.
മേളയിലെ ആദ്യ വിൽപ്പന തൃക്കാക്കര കൗൺസിലർ ദിവ്യ ശബരിനാഥന് നൽകിക്കൊണ്ട് എം.എൽ.എ നിർവഹിച്ചു. തൃക്കാക്കര നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി സമ്മാനക്കൂപ്പണുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷൈജോ പറമ്പി, പി.എ. മുക്താർ, ശ്രീദേവി മധു, റസിയ റഹ്‌മത്ത്, തൃക്കാക്കര നഗരസഭ വൈസ് ചെയർപേഴ്സൺ ഷെറീന ഷുക്കൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.