​ഓപ്പറേഷൻ തൂഫാൻ ഞാറക്കലിൽ വൻ മയക്കുമരുന്ന് വേട്ട 850 ഗ്രാം ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

എറണാകുളത്ത് ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ഞാറക്കൽ സ്വദേശി ജിഷ്ണു പ്രിയനാണ് റൂറൽ ഡാൻസാഫ് ടീമിന്റെയും പോലീസിന്റെയും പിടിയിലായത്.

​ഓപ്പറേഷൻ തൂഫാൻ ഞാറക്കലിൽ വൻ മയക്കുമരുന്ന് വേട്ട 850 ഗ്രാം ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ഞാറക്കൽ സ്വദേശി ജിഷ്ണു പ്രിയനാണ് റൂറൽ ഡാൻസാഫ് ടീമിന്റെയും പോലീസിന്റെയും പിടിയിലായത്.

ഓപ്പറേഷൻ തൂഫാൻ: ഞാറക്കലിൽ വൻ മയക്കുമരുന്ന് വേട്ട; 850 ഗ്രാം ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്നിനെതിരെ പോലീസ് നടത്തുന്ന ശക്തമായ പരിശോധനയായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി എറണാകുളത്ത് വൻ മയക്കുമരുന്ന് വേട്ട. നാല് ഗ്രാം എം.ഡി.എം.എയും (MDMA) 850 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് പിടികൂടി. ഞാറക്കൽ ഓച്ചന്തുരുത്ത് മേത്താശ്ശേരി വീട്ടിൽ ജിഷ്ണു പ്രിയൻ (28) ആണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് (DANSAF) ടീമിന്റെയും ഞാറയ്ക്കൽ പോലീസിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്.

​എറണാകുളം ജില്ലാ പോലീസ് മേധാവി കെ. എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. പ്രതി താമസിച്ചിരുന്ന മുറിയിലെ അലമാരയ്ക്കുള്ളിൽ, വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. ഹാഷിഷ് ഓയിൽ നിറച്ച അരക്കിലോ ഗ്രാമിന്റെ ഒരു വലിയ കുപ്പിയും, വിൽപനയ്ക്കായി തയാറാക്കി വെച്ചിരുന്ന രണ്ട് ഗ്രാം വീതമുള്ള 179 ചെറിയ ഡപ്പികളുമാണ് പോലീസ് പിടിച്ചെടുത്തത്.

​പിടിച്ചെടുത്ത മയക്കുമരുന്നുകൾ ആന്ധ്രാപ്രദേശിൽ നിന്ന് നേരിട്ട് പോയി വാങ്ങിയതാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കൊച്ചി സിറ്റി കേന്ദ്രീകരിച്ചും തീരദേശ മേഖലകളിലുമായിരുന്നു ഇയാൾ പ്രധാനമായും മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. പ്രതിയിൽ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്ന ഉപഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവർ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.

​ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജെ. ഉമേഷ് കുമാർ, മുനമ്പം ഡി.വൈ.എസ്.പി എസ്. ജയകൃഷ്ണൻ, ഞാറക്കൽ ഇൻസ്പെക്ടർ കെ. സതീഷ്, സബ് ഇൻസ്പെക്ടർമാരായ എ. എസ്. അരുൺ, സച്ചിൻ എസ്. കാർമൽ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സ്വപ്ന, സീനിയർ സി.പി.ഒ എം. കെ. അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം.