സത്യസന്ധതയ്ക്ക് കൈയടി വിദേശി ടാക്സിയിൽ മറന്ന ഐഫോൺ തിരികെ നൽകി ഡ്രൈവർ വിനോദ്
കൊച്ചിയിലെത്തിയ വിദേശ വിനോദസഞ്ചാരി ടാക്സിയിൽ മറന്നുവെച്ച ഐഫോൺ തിരികെ നൽകി പള്ളുരുത്തി സ്വദേശിയായ ടാക്സി ഡ്രൈവർ വിനോദ് മാതൃകയായി.
വിദേശ സഞ്ചാരിയുടെ ഐഫോൺ തിരികെ നൽകി ടാക്സി ഡ്രൈവർ വിനോദ്; കൊച്ചിക്ക് അഭിമാനമായി പള്ളുരുത്തി സ്വദേശി
കൊച്ചി: കേരളത്തിന്റെ ആതിഥേയത്വ മര്യാദയും സത്യസന്ധതയും ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ തെളിയിക്കപ്പെട്ടു. കൊച്ചി സന്ദർശനത്തിനെത്തിയ വിദേശ വിനോദസഞ്ചാരി ടാക്സിയിൽ മറന്നുവെച്ച വിലപിടിപ്പുള്ള ഐഫോൺ സുരക്ഷിതമായി തിരികെ നൽകി മാതൃകയായിരിക്കുകയാണ് ടാക്സി ഡ്രൈവർ വിനോദ്.
ലക്ഷ്വറി ക്രൂയിസ് കപ്പലായ Azamara-യിൽ കൊച്ചിയിലെത്തിയ വിദേശ സഞ്ചാരിക്കാണ് തന്റെ ഫോൺ നഷ്ടമായത്. നഗരം ചുറ്റിക്കാണുന്നതിനായി എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ (DTPC) കീഴിലുള്ള പ്രീ-പെയ്ഡ് ടാക്സി സർവീസിനെയാണ് ഇവർ ആശ്രയിച്ചത്. യാത്ര കഴിഞ്ഞ് മടങ്ങിയപ്പോൾ അബദ്ധവശാൽ ഫോൺ ടാക്സിയിൽ തന്നെ മറന്നുവെക്കുകയായിരുന്നു.
യാത്രക്കാരെ ഇറക്കിയ ശേഷം വാഹനം പരിശോധിച്ച വിനോദ് സീറ്റിൽ ഇരുന്ന ഐഫോൺ കണ്ടെത്തുകയായിരുന്നു. ഒട്ടും വൈകാതെ തന്നെ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയും, ഫോൺ ഉടമയെ കണ്ടെത്തി സുരക്ഷിതമായി ഏൽപ്പിക്കുകയും ചെയ്തു. പള്ളുരുത്തി സ്വദേശിയായ വിനോദിന്റെ ഈ മാതൃകാപരമായ പ്രവൃത്തിയെ അധികൃതരും വിനോദസഞ്ചാരികളും അഭിനന്ദിച്ചു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
