ഈറോഡ് സമ്മേളനം നിർണായകം ദളപതി വിജയ്
2026 തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തും ഈറോഡ് സമ്മേളനം നിർണായകം ദളപതി വിജയ്
2026 തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തും ഈറോഡ്സമ്മേളനം നിർണായകം: ദളപതി വിജയ്
തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിക്കാൻ ലക്ഷ്യമിട്ട് തമിഴക വെട്രി കഴകം (ടിവികെ). ഇന്ന് മധുരയിൽ ഈറോഡ് നടക്കുന്ന പാർട്ടി സമ്മേളനം ടിവികെയെ സംബന്ധിച്ചിടത്തോളം അതിനിർണ്ണായകമാണെന്ന് പാർട്ടി അധ്യക്ഷനും നടനുമായ വിജയ് പ്രസ്താവിച്ചു. വരാനിരിക്കുന്ന 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് തമിഴ്‌നാട് രാഷ്ട്രീയത്തിലെ വലിയൊരു വഴിത്തിരിവാകുമെന്ന് പ്രവർത്തകർക്ക് നൽകിയ സന്ദേശത്തിൽ അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
തമിഴ്‌നാട് രാഷ്ട്രീയത്തെ മാറ്റിമറിച്ച 1967, 1977 തിരഞ്ഞെടുപ്പുകളോടാണ് 2026-ലെ പോരാട്ടത്തെ വിജയ് താരതമ്യം ചെയ്തത്. കോൺഗ്രസിനെ പുറത്താക്കി അണ്ണാദുരൈയുടെ നേതൃത്വത്തിൽ ഡിഎംകെ അധികാരത്തിൽ വന്നതും, പത്ത് വർഷത്തിന് ശേഷം എം.ജി.ആർ എഐഎഡിഎംകെയിലൂടെ അധികാരം പിടിച്ചതും ചൂണ്ടിക്കാട്ടിയ വിജയ്, അത്തരം ഒരു രാഷ്ട്രീയ വിപ്ലവം 2026-ൽ ആവർത്തിക്കുമെന്നും ടിവികെ അധികാരം പിടിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തിരഞ്ഞെടുപ്പ് സഖ്യങ്ങളെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും വിജയ് കൃത്യമായ മറുപടി നൽകി. . ബിജെപിയുമായി സഖ്യമുള്ള ആരുമായും സഹകരിക്കില്ലെന്ന് വ്യക്തമാക്കിയതോടെ എഐഎഡിഎംകെയുമായുള്ള സഖ്യസാധ്യതകളും അദ്ദേഹം തള്ളിക്കളഞ്ഞു.
പ്രധാന പാർട്ടികളെ തള്ളുമ്പോഴും ചെറുകക്ഷികളെ കൂടെക്കൂട്ടാൻ ടിവികെ ഒരുങ്ങുന്നതായാണ് സൂചന. വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെയുമായി സഖ്യമുണ്ടാക്കിയേക്കും. കൂടാതെ കോൺഗ്രസുമായി രഹസ്യ ചർച്ചകൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അധികാരം പിടിച്ചാൽ വിജയ് മുഖ്യമന്ത്രിയാകുമെന്നും, സഖ്യകക്ഷികൾക്ക് ഭരണത്തിൽ അർഹമായ പ്രാതിനിധ്യം നൽകുമെന്നുമാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന.
ഇന്ന് ഈറോഡിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ വിജയുടെ പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കും ആകാംക്ഷയോടെ ലക്ഷക്കണക്കിന് ആൾക്കാർ തടിച്ചുകൂടി കനത്ത സുരക്ഷിയാണ് സമ്മേളനത്തിന് ഒരുക്കിയിരിക്കുന്നത്

