ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി മാക്ട

മയക്കുമരുന്നിനും ലഹരിക്കുമെതിരെയുള്ള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്കൊപ്പം മാക്ടയും കൈകോർക്കുന്നു. ലോഗോ പ്രകാശനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.

ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി മാക്ട
ലോഗോ പ്രകാശനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.

മലയാളം സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ മാക്ടയും 'ഓപ്പറേഷൻ തൂഫാനും' കൈകോർക്കുന്നു; ലോഗോ പ്രകാശനം ചെയ്തു

​മയക്കുമരുന്നിനും ലഹരിക്കുമെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Thoofan) പദ്ധതിക്ക് പിന്തുണയുമായി മലയാളം സിനി ടെക്നിഷൻസ് അസോസിയേഷൻ (MACTA). പദ്ധതിയുടെ ഭാഗമായുള്ള ഔദ്യോഗിക ലോഗോ പ്രകാശനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.

​ഹരിപ്പാട്ട് നടന്ന ചടങ്ങിൽ, മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ മാക്ടയുടെ പങ്കാളിത്തവും സഹകരണവുമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

​ലോഗോ പ്രകാശനച്ചടങ്ങിന് ശേഷം സംസാരിച്ച മന്ത്രി രമേശ് ചെന്നിത്തല, മാക്ടയെ പോലുള്ള പ്രമുഖ പ്രസ്ഥാനങ്ങൾ ഈ ഉദ്യമവുമായി സഹകരിക്കുന്നത് പദ്ധതിയുടെ ലക്ഷ്യങ്ങൾ പുതുതലമുറയിലേക്ക് എത്തിക്കാൻ ഏറെ സഹായിക്കുമെന്ന് വ്യക്തമാക്കി. മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഒരു സംഘടന കാലഘട്ടത്തിന്റെ ആവശ്യമായ ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് കേരളത്തിലെ മറ്റ് സംഘടനകൾക്കും വലിയ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ചടങ്ങിൽ മാക്ട ചെയർമാൻ ജോഷി മാത്യു, ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, ജോയിന്റ് സെക്രട്ടറി ഉത്പൽ വി നായനാർ, കമ്മിറ്റിയംഗം എ. എസ് ദിനേശ് എന്നിവരും മറ്റ് ഭാരവാഹികളായ ശ്രീകുമാർ ഹരിപ്പാട്, സജി ഹരിപ്പാട്, സാബു എന്നിവരും സന്നിഹിതരായിരുന്നു.