മാലിന്യ സംസ്കരണം ജനകീയ ശീലമാക്കണമെന്ന് മന്ത്രി എം. ലിജു

ഖരമാലിന്യ പരിപാലന ചട്ടം 2026 ന്റെ ഭാഗമായി യുവതലമുറയിൽ മാലിന്യ സംസ്കരണ അവബോധം ഉറപ്പാക്കാൻ ജില്ലാ ശുചിത്വ മിഷൻ സംഘടിപ്പിച്ച ബിൻ വിൻ ചലഞ്ച് മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു.

മാലിന്യ സംസ്കരണം ജനകീയ ശീലമാക്കണമെന്ന് മന്ത്രി എം. ലിജു
യുവതലമുറയിൽ മാലിന്യ സംസ്കരണ അവബോധം: 'ബിൻ വിൻ ചലഞ്ച്' ഉദ്ഘാടനം നിർവ്വഹിച്ച് മന്ത്രി എം. ലിജു
മാലിന്യ സംസ്കരണം ജനകീയ ശീലമാക്കണമെന്ന് മന്ത്രി എം. ലിജു

മാലിന്യ സംസ്കരണത്തിന് കായികവേദി; 'ബിൻ വിൻ ചലഞ്ച്' ശ്രദ്ധേയമായി

ആലപ്പുഴ: കായികാവേശത്തെ മുൻനിർത്തി യുവതലമുറയിൽ മാലിന്യ സംസ്കരണ ബോധവൽക്കരണം ലക്ഷ്യമിട്ട് ജില്ലാ ശുചിത്വ മിഷൻ സംഘടിപ്പിച്ച 'ബിൻ വിൻ ചലഞ്ച്' ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്ഘാടനം എക്സൈസ്, സഹകരണ മന്ത്രി എം. ലിജു നിർവഹിച്ചു. ഖരമാലിന്യ പരിപാലന ചട്ടം 2026-നെ അടിസ്ഥാനമാക്കിയാണ് ചലഞ്ച് സംഘടിപ്പിച്ചത്.

​മാലിന്യ സംസ്കരണം ജനകീയ ശീലമാക്കാൻ ഇത്തരം കൗതുകകരമായ ഇടപെടലുകൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് മന്ത്രി എം. ലിജു പറഞ്ഞു. ഉറവിട മാലിന്യ സംസ്കരണത്തെക്കുറിച്ച് വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും അവബോധം വളർത്താൻ ചലഞ്ച് സഹായിച്ചു.

​നാല് നിറങ്ങളിലുള്ള ബിന്നുകളും അവയിൽ നിക്ഷേപിക്കേണ്ട മാലിന്യങ്ങളും പരിചയപ്പെടുത്തിയുള്ളതായിരുന്നു മത്സരം. വേസ്റ്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയ ശേഷം, നറുക്കെടുപ്പിലൂടെ ലഭിക്കുന്ന മാലിന്യത്തിന് അനുയോജ്യമായ ബിന്നിന് സമീപമുള്ള ഗോൾപോസ്റ്റിലേക്ക് ഫുട്ബോൾ അടിച്ചാണ് മത്സരാർത്ഥികൾ ചലഞ്ച് പൂർത്തിയാക്കിയത്. വിജയികൾക്ക് പ്രകൃതിസൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റീൽ വെള്ളക്കുപ്പികൾ സമ്മാനമായി നൽകി.

​ജില്ലാ കളക്ടർ ഷാജി വി. നായർ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡി. ഷിൻസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. യു.ഐ.ടി. കോളേജിലെ എൻ.എസ്.എസ്. വിദ്യാർഥികൾ, ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിപാടിക്ക് നേതൃത്വം നൽകി. കലവൂർ ഫുട്ബോൾ അക്കാദമി, യു.ഐ.ടി. എൻ.എസ്.എസ്. യൂണിറ്റ് എന്നിവർ പരിപാടിയുടെ സംഘാടനത്തിൽ സഹകരിച്ചു.