​ചൂരൽ പ്രയോഗം കുറ്റകരമല്ല വിദ്യാലയങ്ങളിൽ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

വിദ്യാർത്ഥികളെ തിരുത്താൻ അധ്യാപകർ ചൂരൽ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി. നല്ല ഉദ്ദേശ്യത്തോടെയുള്ള ശിക്ഷാനടപടികൾ അച്ചടക്കത്തിന്റെ ഭാഗമാണെന്നും അധ്യാപകനെതിരെയുള്ള കേസ് റദ്ദാക്കിക്കൊണ്ട് കോടതി നിരീക്ഷിച്ചു.

​ചൂരൽ പ്രയോഗം കുറ്റകരമല്ല വിദ്യാലയങ്ങളിൽ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി
​ചൂരൽ പ്രയോഗം കുറ്റകരമല്ല; വിദ്യാലയങ്ങളിൽ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

​ചൂരൽ പ്രയോഗം കുറ്റകരമല്ല; വിദ്യാലയങ്ങളിൽ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

​കൊച്ചി: വിദ്യാലയങ്ങളിൽ അച്ചടക്കം ഉറപ്പാക്കുന്നതിനും വിദ്യാർത്ഥികളെ നേർവഴിക്ക് നടത്തുന്നതിനുമായി അധ്യാപകർ ചൂരൽ ഉപയോഗിക്കുന്നത് കുറ്റകരമായി കാണാനാവില്ലെന്ന് ഹൈക്കോടതി. നല്ല ഉദ്ദേശ്യത്തോടെ (Good Faith) കുട്ടികളെ തിരുത്താൻ നൽകുന്ന ശാരീരിക ശിക്ഷകൾ ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരില്ലെന്ന് ജസ്റ്റിസ് സി. പ്രദീപ് കുമാർ വ്യക്തമാക്കി.

​തിരുവനന്തപുരം വെങ്ങാനൂരിലെ ഒരു സ്കൂൾ അധ്യാപകനെതിരെ വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം മാതാപിതാക്കൾ അധ്യാപകർക്ക് നൽകുന്നതായി കണക്കാക്കാമെന്ന മുൻ ഉത്തരവുകൾ കൂടി പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി.

​കോടതിയുടെ നിരീക്ഷണങ്ങൾ:

​അച്ചടക്കം പ്രധാനം: സ്കൂളുകളിൽ അച്ചടക്കം നിലനിർത്താൻ അധ്യാപകർക്ക് അധികാരമുണ്ട്.

​ഉദ്ദേശ്യശുദ്ധി: കുട്ടിയെ ഉപദ്രവിക്കണമെന്ന ലക്ഷ്യത്തോടെയല്ലാതെ, അവരെ തിരുത്താനായി ചെയ്യുന്ന പ്രവൃത്തികൾ ശിക്ഷാർഹമല്ല.

​രക്ഷിതാക്കളുടെ പങ്ക്: കുട്ടികളെ സ്കൂളിലയക്കുമ്പോൾ അവരെ തിരുത്താനുള്ള അധികാരം കൂടി രക്ഷിതാക്കൾ അധ്യാപകർക്ക് നൽകുന്നുണ്ട്.

​2025 ഫെബ്രുവരി 10-ന് നടന്ന സംഭവത്തിലാണ് കോടതി ഇടപെടൽ. സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി അധ്യാപകൻ ചൂരൽ കൊണ്ട് അടിച്ചെന്ന വിദ്യാർത്ഥിയുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ കേസ് നടപടികൾ റദ്ദാക്കണമെന്ന അധ്യാപകന്റെ ഹർജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേരളത്തിലെ അധ്യാപകർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ പുതിയ നിരീക്ഷണം.