​ഒരു വയനാടൻ പ്രണയകഥ

​ഒരു വയനാടൻ പ്രണയകഥ ജനുവരി 16ന് തിയേറ്ററുകളിലേക്ക് കൗമാര പ്രണയത്തിന്റെ ദൃശ്യാവിഷ്കാരം ​

​ഒരു വയനാടൻ പ്രണയകഥ
​ഒരു വയനാടൻ പ്രണയകഥ ജനുവരി 16ന് തിയേറ്ററുകളിലേക്ക്
​ഒരു വയനാടൻ പ്രണയകഥ

​ഒരു വയനാടൻ പ്രണയകഥ ജനുവരി 16ന് തിയേറ്ററുകളിലേക്ക്; കൗമാര പ്രണയത്തിന്റെ ദൃശ്യാവിഷ്കാരം

​കൊച്ചി: നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു വയനാടൻ പ്രണയകഥ' ജനുവരി 16ന് പ്രദർശനത്തിനെത്തുന്നു. എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലത്തീഫ് കളമശ്ശേരിയും ഇല്യാസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

​കൗമാരക്കാലത്തെ ആദ്യാനുരാഗവും സ്കൂൾ ജീവിതത്തിലെ രസകരമായ നിമിഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. മധു മാടശ്ശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

​വിജയ് യേശുദാസ് ആലപിച്ച മനോഹരമായ പ്രണയഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം. ലെജിൻ ചെമ്മാനി എഴുതിയ വരികൾക്ക് മുരളി അപ്പാടത്ത് സംഗീതം നൽകിയിരിക്കുന്നു. ഇല്യാസ് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്.