യു.ഡി.എഫിൻ്റെ ചരിത്ര വിജയം ചേരിതിരിഞ്ഞുള്ള ഫ്ലക്സും പ്രകടനങ്ങളും വേണ്ടെന്ന് വി.ഡി. സതീശൻ
കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിൻ്റെ വൻ വിജയത്തിന് പിന്നാലെ പ്രവർത്തകർക്ക് ജാഗ്രതാ നിർദ്ദേശവുമായി വി.ഡി. സതീശൻ. ചേരിതിരിഞ്ഞുള്ള ആഘോഷങ്ങൾ ഒഴിവാക്കാൻ അഭ്യർത്ഥന.മുഖ്യമന്ത്രിആരാവണം എന്നുള്ളത് ഹൈകമാൻഡ് തീരുമാനിക്കട്ടെ
'മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കട്ടെ'; ചേരിതിരിഞ്ഞുള്ള ഫ്ലക്സും പ്രകടനങ്ങളും വേണ്ടെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി യു.ഡി.എഫ് കൈവരിച്ച ചരിത്രവിജയത്തിന് പിന്നാലെ, പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി വി.ഡി. സതീശൻ. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ എ.ഐ.സി.സി അന്തിമ തീരുമാനമെടുക്കുമെന്നും, അതിനാൽ നേതാക്കൾക്കായി ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. രണ്ടാംഘട്ട നടപടികളിലേക്ക് എ.ഐ.സി.സി കടക്കുകയാണെന്നും ഈ നിർണ്ണായക ഘട്ടത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
"നമുക്കിത് സന്തോഷത്തിൻ്റേയും അഭിമാനത്തിൻ്റേയും നിമിഷങ്ങളാണ്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ എ.ഐ.സി.സി നടപടികൾ പുരോഗമിക്കുകയാണ്. അച്ചടക്കം പാലിച്ച് മുന്നോട്ട് പോകാൻ എല്ലാ കോൺഗ്രസ് -യു.ഡി.എഫ് പ്രവർത്തകരും തയ്യാറാകണം." - വി.ഡി. സതീശൻ
വിജയാഹ്ലാദം അതിരുവിടരുതെന്നും പാർട്ടിയുടെ ഐക്യത്തിന് പോറലേൽപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പ്രിയപ്പെട്ട പ്രവർത്തകർ സ്നേഹപൂർവ്വം പിന്മാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.