ഉപരാഷ്ട്രപതിയുടെ സന്ദർശനം കൊച്ചിയിൽ ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും അറിയാം.

ഉപരാഷ്ട്രപതിയുടെ സന്ദർശനം കൊച്ചിയിൽ ഗതാഗത നിയന്ത്രണം
ഉപരാഷ്ട്രപതിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം; യാത്രാക്കാരെ ശ്രദ്ധിക്കാൻ!

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കൊച്ചി നഗരത്തിൽ  ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിടൽ ഇങ്ങനെ

​കൊച്ചി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ  (ഫെബ്രുവരി 28) നാളെയും (മാർച്ച് 1) കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് വൈകീട്ട് 5 മണി മുതൽ 7 മണി വരെയും നാളെ രാവിലെ 8 മുതൽ 11 മണി വരെയുമാണ് നിയന്ത്രണം. നഗരപരിധിയിൽ ഡ്രോൺ പറത്തുന്നതിനും നിരോധനമുണ്ട്.

​വാത്തുരുത്തി ജംഗ്ഷൻ മുതൽ ഹൈക്കോടതി ജംഗ്ഷൻ വരെയുള്ള വില്ലിങ്ടൺ ഐലൻറ്, നേവൽ ബേസ്, തേവര, എം.ജി. റോഡ്, ബാനർജി റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് എന്നീ ഭാഗങ്ങളിലാണ് നിയന്ത്രണമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ് അറിയിച്ചു.

​പ്രധാന വഴിതിരിച്ചുവിടലുകൾ:

​ഫോർട്ടു കൊച്ചി/മട്ടാഞ്ചേരി ഭാഗത്തുനിന്നും ഹൈക്കോടതി/ഇടപ്പള്ളി ഭാഗത്തേക്ക്: തോപ്പുപടി ബി.ഒ.റ്റി പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് അലക്സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിയണം. തുടർന്ന് വൈറ്റില, കടവന്ത്ര വഴി കെ.കെ. റോഡിലൂടെ കലൂർ ജംഗ്ഷനിലെത്തി കച്ചേരിപ്പടി വഴി ഹൈക്കോടതി ഭാഗത്തേക്ക് പോകാം.

​വൈപ്പിൻ ഭാഗത്തുനിന്നും ഫോർട്ടു കൊച്ചി/മട്ടാഞ്ചേരി ഭാഗത്തേക്ക്: ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കലൂർ, കടവന്ത്ര, വൈറ്റില വഴി കുണ്ടന്നൂർ ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് പോകണം. യാത്രക്കാർക്ക് വൈപ്പിൻ - ഫോർട്ടുകൊച്ചി ജങ്കാർ സർവ്വീസും ഉപയോഗിക്കാവുന്നതാണ്.

​തേവര ഫെറി ഭാഗത്തുനിന്നും കലൂർ ഭാഗത്തേക്ക്: ചെറുവാഹനങ്ങൾ പണ്ഡിറ്റ് കറുപ്പൻ റോഡ് - മട്ടമ്മൽ ജംഗ്ഷൻ - പനമ്പിള്ളി നഗർ വഴി മനോരമ ജംഗ്ഷനിലെത്തി കെ.കെ. റോഡിലൂടെ കലൂരിലേക്ക് പോകണം.

​മറ്റു നിയന്ത്രണങ്ങൾ: വി.വി.ഐ.പി യാത്ര നടക്കുന്ന സമയത്ത് വൈറ്റില, ഇടപ്പള്ളി ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് ഹൈക്കോടതി ജംഗ്ഷൻ വരെ മാത്രമേ പ്രവേശനമുണ്ടാകൂ. എം.ജി. റോഡിലെ ഗതാഗതം ഭാഗികമായിരിക്കും.

​വാത്തുരുത്തി മുതൽ ഷണ്മുഖം റോഡ് വരെയുള്ള വി.വി.ഐ.പി പാതയിൽ വാഹന പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു