വോട്ടർ ബോധവൽക്കരണം കൊച്ചിയിൽ സൈക്കിൾ റാലി ഫെബ്രുവരി 1 ന്
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരില് അവബോധം സൃഷ്ടിക്കുന്നതിനും ജനാധിപത്യ പങ്കാളിത്തം ഉറപ്പാക്കുന്നതിന്
വോട്ടർ ബോധവൽക്കരണം: കൊച്ചിയിൽ സൈക്കിൾ റാലി ഫെബ്രുവരി 1
കൊച്ചി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരില് അവബോധം സൃഷ്ടിക്കുന്നതിനും ജനാധിപത്യ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി കൊച്ചിയിൽ ഇന്ന് (ഫെബ്രുവരി 1) സൈക്കിൾ റാലി സംഘടിപ്പിക്കുന്നു. സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (SVEEP) പരിപാടിയുടെ ഭാഗമായി എറണാകുളം ജില്ലാ ഇലക്ഷൻ വിഭാഗവും C3 സൈക്ലിംഗ് ക്ലബ്ബും സംയുക്തമായാണ് റാലി സംഘടിപ്പിക്കുന്നത്.
രാവിലെ 6.30-ന് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന റാലി ഫോർട്ട് കൊച്ചി സബ് കളക്ടർ ഗ്രന്ഥെ സായ് കൃഷ്ണ ഫ്ലാഗ് ഓഫ് ചെയ്യും. ഇൻഡോർ സ്റ്റേഡിയത്തിൽ നിന്ന് തുടങ്ങി വൈറ്റില, പാലാരിവട്ടം, ഹൈക്കോടതി വഴി റാലി തിരികെ സ്റ്റേഡിയത്തിൽ തന്നെ സമാപിക്കും. സ്പൈസ്കോസ്റ്റ് കൊച്ചിൻ – ഹാർലി ഓണേഴ്സ് ഗ്രൂപ്പ് റാലിക്ക് അകമ്പടി സേവിക്കും.
സമാപന സമ്മേളനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. അധ്യക്ഷത വഹിക്കും. അസിസ്റ്റന്റ് കളക്ടറും സ്വീപ് നോഡൽ ഓഫീസറുമായ പാർവ്വതി ഗോപകുമാർ ചടങ്ങിൽ പങ്കെടുക്കും. യുവജനങ്ങൾക്കിടയിൽ വോട്ടവകാശത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും തിരഞ്ഞെടുപ്പിൽ പരമാവധി പങ്കാളിത്തം ഉറപ്പാക്കുകയുമാണ് ഈ പരിപാടിയുടെ ലക്ഷ്യം.
മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിഹാർ വയോജന സംഗമം മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു
സ്ത്രീകൾ ഭരിക്കുന്ന ഗ്യാങ്സ്റ്റർ ലോകം കീർത്തി സുരേഷ് രാധിക ആപ്തെ കൂട്ടുകെട്ടിൽ അക്ക ടീസർ പുറത്ത്
സംവിധായകൻ ബെൽരാജ് കളരിക്കൽ അന്തരിച്ചു
കുന്നുകര സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ശിലാസ്ഥാപനം നിർവഹിച്ചു
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ 
