എൽ ഡി എഫിനൊപ്പം ഉറച്ചുനിൽക്കും
എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കും അഭ്യൂഹങ്ങൾ തള്ളി ജോസ് കെ. മാണി
എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കും; അഭ്യൂഹങ്ങൾ തള്ളി ജോസ് കെ. മാണി
കോട്ടയം: കേരള കോൺഗ്രസ് (എം) മുന്നണി മാറുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി പാർട്ടി ചെയർമാൻ ജോസ് കെ. മാണി. പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പമാണെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. നിലവിൽ പുറത്തുവരുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കേരള കോൺഗ്രസ് (എം) ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
തിരുവനന്തപുരത്ത് ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയിൽ ജോസ് കെ. മാണി പങ്കെടുക്കാതിരുന്നതാണ് അഭ്യൂഹങ്ങൾക്ക് വഴിമരുന്നിട്ടത്. എന്നാൽ, ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾക്കായി കേരളത്തിന് പുറത്ത് യാത്ര ചെയ്യേണ്ടി വന്നതിനാലാണ് പരിപാടിയിൽ എത്താൻ കഴിയാതിരുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യം മുന്നണി നേതാക്കളെ മുൻകൂട്ടി അറിയിച്ചിരുന്നു. പാർട്ടിയുടെ മുഴുവൻ എം.എൽ.എമാരും സമരത്തിൽ പങ്കെടുത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർട്ടിയെ ബോധപൂർവം അസ്ഥിരപ്പെടുത്താനുള്ള ചിലരുടെ അജണ്ടയുടെ ഭാഗമാണ് ഇത്തരം പ്രചരണങ്ങളെന്നും, സത്യം ഇതായിരിക്കെ നടത്തുന്ന ചർച്ചകളെ ഗൗരവമായി കാണുന്നില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
