ആലുവയിൽ പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ കടുങ്ങല്ലൂർ സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ.
ആലുവയിൽ പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
ആലുവ: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ രണ്ട് യുവാക്കളെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ വെസ്റ്റ് കടുങ്ങല്ലൂർ തണ്ടാർക്കര വീട്ടിൽ അക്ഷയ് (29), കടുങ്ങല്ലൂർ കൊടുമ്പള്ളി വീട്ടിൽ ഹരികൃഷ്ണൻ (28) എന്നിവരാണ് പിടിയിലായത്. ചെങ്ങമനാട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ 22-ാം തീയതി രാത്രി 9:30-ഓടെ ശിവരാത്രി മണപ്പുറത്തേക്കുള്ള കൊട്ടാരം കടവ് നടപ്പാലത്തിന് സമീപമായിരുന്നു സംഭവം. ബൈക്കിൽ അമിതവേഗത്തിലെത്തിയ യുവാക്കൾ നടപ്പാലത്തിന് സമീപം ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്തു. ഇത് ചോദ്യം ചെയ്ത രഞ്ജിത്ത്, വാഹനം മാറ്റി പാർക്ക് ചെയ്യാൻ ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്.
ആലുവ ഇൻസ്പെക്ടർ ജി.പി. മനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
സംവിധായകൻ ബൽരാജ് കളരിക്കൽ അന്തരിച്ചു
കുന്നുകര സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ശിലാസ്ഥാപനം നിർവഹിച്ചു
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു 
