മമ്മൂട്ടിക്ക് പത്മഭൂഷൺ ശാരദയ്ക്ക് ജെ.സി. ഡാനിയൽ പുരസ്കാരം അഭിനന്ദനങ്ങളുമായി ഐമ
ഐമ ഫൗണ്ടറും ഫോർ സ്റ്റാർ ന്യൂസ് സി.ഇ.ഒയുമായ അനില എം. കൃഷ്ണൻ ശാരദയെ പൊന്നാട അണിയിച്ച് ആദരിച്ചു.
മമ്മൂട്ടിക്ക് പത്മഭൂഷൺ; ശാരദയ്ക്ക് ജെ.സി. ഡാനിയൽ പുരസ്കാരം: അഭിനന്ദനങ്ങളുമായി ഐമ
തിരുവനന്തപുരം: രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മഭൂഷൺ നേടിയ മെഗാസ്റ്റാർ മമ്മൂട്ടിക്കും, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്—ലൈഫ് ടൈം അച്ചീവ്‌മെന്റ് (ജെ.സി. ഡാനിയൽ പുരസ്കാരം) കരസ്ഥമാക്കിയ നടി ശാരദയ്ക്കും അഭിനന്ദനങ്ങളുമായി ഐമ (AIAMMA). ഇന്ത്യയിലുടനീളമുള്ള ആയിരത്തിയഞ്ഞൂറോളം കലാരൂപങ്ങളിലെ കലാകാരന്മാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഐമ.
ഐമ ഫൗണ്ടറും ഫോർ സ്റ്റാർ ന്യൂസ് സി.ഇ.ഒയുമായ അനില എം. കൃഷ്ണൻ ശാരദയെ പൊന്നാട അണിയിച്ച് ആദരിച്ചു. മമ്മൂട്ടിക്ക് പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും, കലാലോകത്തെ ഇത്തരം നേട്ടങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അനില എം. കൃഷ്ണൻ അറിയിച്ചു. ചടങ്ങിൽ മറ്റ് അവാർഡ് ജേതാക്കളെയും സംഘടന അഭിനന്ദിച്ചു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
