വ്യവസായ സംരംഭങ്ങൾക്ക് എല്ലാ പിന്തുണയും ഉറപ്പാക്കും മന്ത്രി എ.പി. അനിൽകുമാർ
കേരളത്തിൽ പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. തളിപ്പറമ്പ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നൊവേഷൻ മീറ്റ് 2027 ലോഗോ പ്രകാശനം നിർവഹിച്ചു
വ്യവസായ സംരംഭങ്ങൾക്ക് എല്ലാ പിന്തുണയും ഉറപ്പാക്കും: മന്ത്രി എ.പി. അനിൽകുമാർ
കണ്ണൂർ: കേരളത്തിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും പിന്തുണയും ഉറപ്പാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള സ്ഥലപരിമിതി പരിഹരിക്കാൻ നിയമഭേദഗതി വരുത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. തളിപ്പറമ്പിൽ നടന്ന ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നൊവേഷൻ മീറ്റ് 2027ന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദേശ രാജ്യങ്ങളിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ കാരണം നമ്മുടെ സംസ്ഥാനത്തെ നിരവധി പേർക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഉണ്ടെന്നും ഇതിനെ മറികടക്കാൻ കേരളത്തിൽ തന്നെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തളിപ്പറമ്പ് ഹാപ്പിനസ് സ്ക്വയറിൽ നടന്ന പരിപാടിയിൽ ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ. അധ്യക്ഷതനായി. 2027ൽ നടക്കുന്ന ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നൊവേഷൻ മീറ്റ് കേരളത്തിന് മാതൃകയാകുമെന്നും ഇതിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും എം എൽ എ പറഞ്ഞു. കണ്ണൂർ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് പദ്ധതി വിശദീകരിച്ചു.
തളിപ്പറമ്പ് നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം, വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കൽ, പുതിയ തൊഴിലവസരങ്ങൾ ഉറപ്പാക്കൽ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
നഗരസഭാ ചെയർമാൻ പി.കെ. സുബൈർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട്, മാർക്കറ്റ്ഫെഡ് ചെയർമാൻ അഡ്വ. സോണി സെബാസ്റ്റ്യൻ, വ്യവസായ ഓഫീസർ ലെനിഷ്, ആർ.ഡി.ഒ. ഓഫീസ് സീനിയർ സൂപ്രണ്ട് എസ്. ശിവപ്രസാദ് എന്നിവർ സംസാരിച്ചു. സംരംഭകർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
