നിലയ്ക്കലിൽ സോളാർ മൾട്ടിലെവൽ കാർ പാർക്കിംഗ്; പമ്പയിലേക്ക് 24 മണിക്കൂറും ഇലക്ട്രിക് ബസ് സർവീസ് മന്ത്രി ഷിബു ബേബിജോൺ
ശബരിമല തീർഥാടകർക്കായി നിലയ്ക്കലിൽ സോളാർ പവറിൽ പ്രവർത്തിക്കുന്ന മൾട്ടിലെവൽ കാർ പാർക്കിംഗും പമ്പയിലേക്ക് മുഴുവൻ സമയ ഇലക്ട്രിക് ബസ് സർവീസും ഒരുക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ അറിയിച്ചു.
നിലയ്ക്കലിൽ മൾട്ടിലെവൽ കാർ പാർക്കിംഗ് സൗകര്യം ഒരുക്കുമെന്ന് മന്ത്രി ഷിബു ബേബിജോൺ
ഇടുക്കി: ശബരിമല തീർഥാടകർക്കായി നിലയ്ക്കലിൽ മൾട്ടിലെവൽ കാർ പാർക്കിംഗ് സൗകര്യം ഒരുക്കുമെന്ന് വനം -വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ . സോളാർ പവർ ഉപയോഗപ്പെടുത്തിയാവും മൾട്ടിലെവൽ പാർക്കിംഗ് സൗകര്യം പ്രവർത്തിക്കുകയെന്നും നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ദിവസം മുഴുവൻ ഇലക്ട്രിക് ബസ് സൗകര്യമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു. അഴുതക്കടവിലെ പരമ്പരാഗത കാനന പാതയിലൂടെ എത്തുന്ന തീർഥാടകർക്ക് വനം വകുപ്പ് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ട്രിക് ബസുകൾ സർവ്വീസ് നടത്തുന്നതിലൂടെ പരിസ്ഥിതി സൗഹൃദം ഉറപ്പാക്കാൻ സാധിക്കും. ഹരിതോർജ്ജ സ്രോതസ്സുകൾ ഉപയോഗിച്ചും വന സംരക്ഷണം ഉറപ്പാക്കിയും ശബരിമല തീർഥാടകർക്കായി കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
തീർഥാടകർ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പൂർണ്ണമായി ഒഴിവാക്കാൻ ശബരിമലയിൽ തിരുപ്പതി മോഡൽ പരീക്ഷിക്കുന്ന കാര്യം സർക്കാർ ആലോചിച്ചു വരികയാണ് .പ്രകൃതിദത്തമായി നശിക്കുന്ന ബാഗുകളിലേക്കും മറ്റു ബദൽ ഉൽപ്പന്നങ്ങളിലേയ്ക്കും മാറുന്നതിലൂടെ പരിസ്ഥിതി സംരക്ഷണവും വന്യജീവി സംരക്ഷണവും ഉറപ്പാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു .
ശബരിമലയിൽ സീസൺ അടുത്തെത്തുമ്പോൾ മാത്രം താത്കാലിക സൗകര്യമൊരുക്കി തീർഥാടനം സുഗമമാക്കുന്ന രീതി അവസാനിപ്പിക്കും .പകരം തീർഥാടകർക്കായി സ്ഥിരം സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും അതിനായി മണ്ഡല -മകരവിളക്ക് കാലം കഴിഞ്ഞാലുടൻ സർക്കാർ വിവിധ വകുപ്പുകളുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു . തുടർന്ന് അഴുതക്കടവിലൂടെ എത്തിയ തീർഥാടകരോട് കാനനപാതയിലൂടെയുള്ള സഞ്ചാരത്തെയും സൗകര്യത്തെയും കുറിച്ചും മന്ത്രി ചോദിച്ചറിഞ്ഞു. എം ജെ സെബാസ്റ്റ്യൻ എം എൽ എ, പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്റ്റർ പി.പി.പ്രമോദ് ,ചീഫ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ ,ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു .
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
