കോതമംഗലത്ത് എം.ഡി.എം.എയും കഞ്ചാവുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ

കോതമംഗലം നെല്ലിക്കുഴിയിൽ നിർത്തിയിട്ട വാഹനത്തിൽ നിന്ന് 2.08 ഗ്രാം എം.ഡി.എം.എയും 22.4 ഗ്രാം കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വിശദവിവരങ്ങൾ വായിക്കാം.

കോതമംഗലത്ത് എം.ഡി.എം.എയും കഞ്ചാവുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ
കോതമംഗലത്ത് എം.ഡി.എം.എയും കഞ്ചാവുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ

​കോതമംഗലത്ത് എം.ഡി.എം.എയും കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ

​കോതമംഗലം: നെല്ലിക്കുഴിയിൽ നിർത്തിയിട്ട വാഹനത്തിൽ നിന്ന് മാരക രാസലഹരിയായ എം.ഡി.എം.എയും കഞ്ചാവുമായി നാല് യുവാക്കളെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഇരമല്ലൂർ പള്ളിപ്പടി കടങ്ങനാട്ട് വീട്ടിൽ സാജിദ് (32), ഇരമല്ലൂർ പള്ളിപ്പടി കടങ്ങനാട്ട് വീട്ടിൽ സഹീർ (23), കൊല്ലം കടയ്ക്കൽ പെട്ടിക്കടവ് ആഷിയാ മൻസിലിൽ മുസാമിൻ (20), മലയിടംതുരുത്ത് അമ്പൂനാട് കാച്ചംകുഴി വീട്ടിൽ ജാഫർ (28) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

​ഇവരുടെ പക്കൽ നിന്നും 2.08 ഗ്രാം എം.ഡി.എം.എയും 22.4 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെല്ലിക്കുഴി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് പ്രതികൾ വലയിലായത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

​എസ്.ഐ കെ.എച്ച്. ഹാഷിം, എ.എസ്.ഐ സിജോ, എസ്.സി.പി.ഒമാരായ ഫൈസൽ, റെനീഷ്, സുഭാഷ് ചന്ദ്രൻ, അഭിലാഷ്, സി.പി.ഒമാരായ ദയേഷ്, അഭിലാഷ് ശിവൻ, ഫരീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.