വേറിട്ട കാഴ്ചയായി തോറ്റ സ്ഥാനാർത്ഥി മൂവാറ്റുപുഴയിൽ

വേറിട്ട കാഴ്ചയായി തോറ്റ സ്ഥാനാർത്ഥി; വോട്ടുചെയ്തവർക്ക് നന്ദി അറിയിച്ച് നോട്ടീസുമായി കുട്ടപ്പായി ​മൂവാറ്റുപുഴ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ

വേറിട്ട കാഴ്ചയായി തോറ്റ സ്ഥാനാർത്ഥി മൂവാറ്റുപുഴയിൽ
ജേക്കബ് തോമസ്

വേറിട്ട കാഴ്ചയായി തോറ്റ സ്ഥാനാർത്ഥി; വോട്ടുചെയ്തവർക്ക് നന്ദി അറിയിച്ച് നോട്ടീസുമായി കുട്ടപ്പായി

​മൂവാറ്റുപുഴ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വേറിട്ട കാഴ്ചയായി മൂവാറ്റുപുഴയിലെ ഇരുപതാം വാർഡിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം വോട്ട് രേഖപ്പെടുത്തിയവർക്കും, ഒപ്പം നിന്നവർക്കും, വോട്ട് അഭ്യർത്ഥിച്ചവർക്കും നന്ദി രേഖപ്പെടുത്തി നോട്ടീസ് വിതരണം ചെയ്താണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായ ജേക്കബ് തോമസ് ഈരമംഗലത്ത് ശ്രദ്ധേയനായത്. ഓട്ടോറിക്ഷ ചിഹ്നത്തിലാണ് അദ്ദേഹം മത്സരിച്ചത്.

​വാർഡ് നിവാസികൾക്ക് 'കുട്ടപ്പായി' എന്ന പേരിൽ സുപരിചിതനാണ് ജേക്കബ് തോമസ്. സിറ്റിംഗ് കൗൺസിലർ രാജശ്രീ രാജു (സ്വതന്ത്ര), എൽഡിഎഫിലെ റോയി പോൾ എന്നിവരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. കടുത്ത പോരാട്ടത്തിൽ കേവലം എട്ട് വോട്ടുകൾക്കാണ് ജേക്കബ് തോമസ് ഈരമംഗലത്ത് പരാജയപ്പെട്ടത്.

​ഫലം പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽത്തന്നെ, മറ്റ് സ്ഥാനാർത്ഥികൾക്കോ മുന്നണികൾക്കോ മുമ്പേ, കുട്ടപ്പായി നന്ദി രേഖപ്പെടുത്തിയ നോട്ടീസുമായി വാർഡിലിറങ്ങിയത് ഏറെ ജനശ്രദ്ധ ആകർഷിച്ചു. തൻ്റെ പൊതുപ്രവർത്തനമോ സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളോ തെരഞ്ഞെടുപ്പ് പരാജയത്തോടെ അവസാനിപ്പിക്കില്ലെന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നോട്ടീസുമായി ജനങ്ങളിലേക്ക് ഇറങ്ങിയതെന്ന് കുട്ടപ്പായി പറഞ്ഞു.

​ജയിച്ച സ്ഥാനാർത്ഥിക്ക് മുമ്പ് തോറ്റ സ്ഥാനാർത്ഥി നന്ദി പറഞ്ഞു നോട്ടീസ് നൽകി മടങ്ങിയ സംഭവം നാടിന് പുതിയ അനുഭവമായി. ജേക്കബ് തോമസിൻ്റെ ഈ മാതൃക മറ്റ് സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും ഒരുപോലെ പ്രചോദനമാവുകയാണ്