മാലിന്യം തള്ളുന്നവരെ ഒറ്റുകൊടുത്താൽ 25 ശതമാനം പാരിതോഷികം ജലാശയങ്ങൾ സംരക്ഷിക്കാൻ ഓപ്പറേഷൻ ജലസുരക്ഷ
ജലാശയങ്ങളിലെ മാലിന്യ നിക്ഷേപം തടയാൻ ഓപ്പറേഷൻ ജലസുരക്ഷ കാമ്പയിൻ ആരംഭിക്കുന്നു. നിയമലംഘകർക്ക് തടവും ഭാരമേറിയ പിഴയും; മാലിന്യം തള്ളുന്നത് കണ്ടാൽ ഫോട്ടോ സഹിതം അറിയിക്കുന്നവർക്ക് പാരിതോഷികവും ലഭിക്കും.
ഓപ്പറേഷൻ ജലസുരക്ഷ: ജലാശയങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിമാലിന്യം തള്ളുന്നത് കണ്ടാല്‍ 9446700800 എന്ന വാട്സ്ആപ്പ് നമ്പറിൽ പരാതിപ്പെടാം
മലപ്പുറം: ജലാശയങ്ങളിലേക്കുള്ള മാലിന്യ നിക്ഷേപം തടഞ്ഞ് ശുദ്ധജലം സംരക്ഷിക്കുന്നതിനായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 'ഓപ്പറേഷൻ ജലസുരക്ഷ' എന്ന പേരിൽ പ്രത്യേക കാമ്പയിൻ നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ജലാശയങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.
കാമ്പയിന്റെ ഒന്നാം ഘട്ടമായി കേരള പഞ്ചായത്ത് രാജ്, മുനിസിപ്പൽ നിയമങ്ങളിലെ ശിക്ഷാ നടപടികളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കും. നിലവിൽ കുറ്റം ചെയ്യുന്നവരോട് ഇതിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടും. ജനപ്രതിനിധികൾ വഴിയും ദൃശ്യ-ശ്രവ്യ-സാമൂഹിക മാധ്യമങ്ങള്‍ വഴിയും വ്യാപക പ്രചാരണം നടത്തും. രണ്ടാഴ്ചയ്ക്ക് ശേഷം ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ ജില്ലയിലെ 106 തദ്ദേശ സ്ഥാപനങ്ങളിലും ഒരേദിവസം എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ പരിശോധന നടത്തും. കുറ്റക്കാർക്കെതിരെ പിഴ ചുമത്തുന്നതും കേസ് രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും.
ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതും മലിനജലം ഒഴുക്കിവിടുന്നതും കേരള പഞ്ചായത്ത് രാജ് നിയമം 219 എസ്, കേരള മുനിസിപ്പൽ നിയമം 340 എ എന്നിവ പ്രകാരം കുറ്റകരമാണ്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ആറുമാസം മുതൽ ഒരു വർഷം വരെ തടവും 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കും.
ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ഫോട്ടോ സഹിതം 9446700800 എന്ന വാട്സ്ആപ്പ് നമ്പറിൽ പരാതിപ്പെടാം. വിവരങ്ങൾ നൽകുന്നവർക്ക് ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനം പാരിതോഷികമായി ലഭിക്കും. കുടിവെള്ളം മലിനമാക്കുന്നവർ അത്തരം പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്നും കാമ്പയിനുമായി പൊതുജനം സഹകരിക്കണമെന്നും ജോയിന്റ് ഡയറക്ടർ അഭ്യർഥിച്ചു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
