വ്യോമ ചരക്ക് നീക്കത്തിന്റെ പ്രാധാന്യം വിളിച്ചോതി സിയാൽ രാജ്യാന്തര കാർഗോ പ്രദർശനം

വ്യോമ ചരക്ക് ഗതാഗത മേഖലയിലെ നൂതന സാധ്യതകളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തി സിയാൽ രാജ്യാന്തര കാർഗോ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച വാണിജ്യ പ്രദർശനം ശ്രദ്ധേയമാകുന്നു.

വ്യോമ ചരക്ക് നീക്കത്തിന്റെ പ്രാധാന്യം വിളിച്ചോതി സിയാൽ രാജ്യാന്തര കാർഗോ പ്രദർശനം
വ്യോമ ചരക്ക് നീക്കത്തിന്റെ പ്രാധാന്യം വിളിച്ചോതി സിയാൽ രാജ്യാന്തര കാർഗോ പ്രദർശനം
വ്യോമ ചരക്ക് നീക്കത്തിന്റെ പ്രാധാന്യം വിളിച്ചോതി സിയാൽ രാജ്യാന്തര കാർഗോ പ്രദർശനം

വ്യോമ ചരക്ക് നീക്കത്തിന്റെ പ്രാധാന്യം വിളിച്ചോതി സിയാൽ രാജ്യാന്തര കാർഗോ പ്രദർശനം

​നെടുമ്പാശേരി: വ്യോമ ചരക്ക് ഗതാഗത മേഖലയിലെ നൂതന സാധ്യതകളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തി സിയാൽ രാജ്യാന്തര കാർഗോ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച വാണിജ്യ പ്രദർശനം ശ്രദ്ധേയമാകുന്നു. എയർലൈനുകൾ, ഫ്രയ്റ്റ് ഫോർവേഡേഴ്‌സ്, കസ്റ്റംസ് ബ്രോക്കേഴ്‌സ്, കയറ്റുമതി-ഇറക്കുമതി സംരംഭകർ തുടങ്ങി ലോജിസ്റ്റിക്സ് മേഖലയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 54 സ്റ്റാളുകളാണ് പ്രദർശനത്തിൽ അണിനിരന്നിരിക്കുന്നത്.

​കാർഷിക ഉൽപ്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതിക്കാർക്ക് പുറമെ സ്‌പൈസസ് ബോർഡ്, റബ്ബർ ബോർഡ്, നാളികേര വികസന ബോർഡ്, അപേഡ (APEDA), എംപിഇഡിഎ (MPEDA) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെയും തപാൽ വകുപ്പിന്റെയും സജീവ സാന്നിധ്യം പ്രദർശനത്തിലുണ്ട്.

​കയറ്റുമതി മേഖലയിലേക്ക് പുതുതായി കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കായി സിയാൽ ഇൻക്യൂബേഷൻ സെന്റർ പ്രത്യേക സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിയമപരമായ മാനദണ്ഡങ്ങൾ, നടപടിക്രമങ്ങൾ, സംശയദൂരീകരണം എന്നിവയ്ക്കായി വിദഗ്ധരുടെ സഹായം ഇവിടെ ലഭ്യമാണ്. സർക്കാർ ഏജൻസികളുമായും ലോജിസ്റ്റിക്സ് വിദഗ്ധരുമായും നേരിട്ട് ആശയവിനിമയം നടത്താനും നെറ്റ്വർക്കിങ് സാധ്യതകൾ പ്രയോജനപ്പെടുത്താനും ഇൻക്യൂബേഷൻ സെന്റർ വഴിയൊരുക്കുന്നു.