നാഗബന്ധ

പത്മനാഭസ്വാമി ക്ഷേത്രവും നിഗൂഢതകളും ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധ ത്തിൽ പാർവതിയായി നഭാ നടേഷ്

നാഗബന്ധ
പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രം ‘നാഗബന്ധ’ത്തിലെ നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
നാഗബന്ധ

പത്മനാഭസ്വാമി ക്ഷേത്രവും നിഗൂഢതകളും; ബ്രഹ്മാണ്ഡ ചിത്രം ‘നാഗബന്ധ’ത്തിൽ പാർവതിയായി നഭാ നടേഷ്

​ഹൈദരാബാദ്: അഭിഷേക് നാമ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രം ‘നാഗബന്ധ’ത്തിലെ നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. മകര സംക്രാന്തി ദിനത്തിൽ പുറത്തിറങ്ങിയ പോസ്റ്ററിൽ 'പാർവതി' എന്ന കഥാപാത്രമായാണ് താരം പ്രത്യക്ഷപ്പെടുന്നത്. വിരാട് കർണ്ണ നായകനാകുന്ന ചിത്രം പുരാണവും ആത്മീയതയും സാഹസികതയും കോർത്തിണക്കിയാണ് ഒരുങ്ങുന്നത്.

​അനന്തപത്മനാഭ സ്വാമി ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം എന്നിവിടങ്ങളിലെ നിധി കണ്ടെത്തലുകളിൽ നിന്നും ഐതിഹ്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുടെ പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന നാഗബന്ധവും അത് സംരക്ഷിക്കാനുള്ള നിഗൂഢമായ ആചാരങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

​അത്യാധുനിക ദൃശ്യവിസ്മയം

ഏകദേശം 20 കോടി രൂപ ചെലവിൽ രാമനായിഡു സ്റ്റുഡിയോയിൽ നിർമ്മിച്ച കൂറ്റൻ സെറ്റിൽ ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം പൂർത്തിയായി. അന്താരാഷ്ട്ര സ്റ്റണ്ട് മാസ്റ്റർ കെച്ചയുടെ നേതൃത്വത്തിൽ നടന്ന ഈ ആക്ഷൻ രംഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ഒന്നാണ്. 1000 നർത്തകർ പങ്കെടുത്ത ബ്രഹ്മാണ്ഡ ഗാനവും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.

​വിരാട് കർണ്ണ 'രുദ്ര' എന്ന കഥാപാത്രത്തിനായി നടത്തിയ ശാരീരിക മാറ്റങ്ങളും ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഐശ്വര്യ മേനോൻ, ജഗപതി ബാബു, മുരളി ശർമ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രം 2026 വേനൽക്കാലത്ത് മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ തിയേറ്ററുകളിലെത്തും.