അന്താരാഷ്ട്ര പുരസ്കാരങ്ങളുടെ തിളക്കത്തിൽ ലർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

​ദേശീയ അന്തർദ്ദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ നിരവധി പുരസ്കാരങ്ങളും പ്രശംസയും ഏറ്റുവാങ്ങിയ ശേഷമാണ് ചിത്രം പൊതുജനങ്ങളിലേക്ക് എത്തുന്നത്.

അന്താരാഷ്ട്ര പുരസ്കാരങ്ങളുടെ തിളക്കത്തിൽ ലർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
അന്താരാഷ്ട്ര പുരസ്കാരങ്ങളുടെ തിളക്കത്തിൽ ലർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

അന്താരാഷ്ട്ര പുരസ്കാരങ്ങളുടെ തിളക്കത്തിൽ 'ലർക്ക്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

​തിരുവനന്തപുരം: പ്രമുഖ സംവിധായകൻ എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ലർക്ക്' (Lurk) ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജനപ്രിയ താരങ്ങളായ സൈജു കുറുപ്പ്, അജു വർഗീസ്, അനുമോൾ, മഞ്ജു പിള്ള എന്നിവരുടെ ക്ലോസ് ലുക്കുകൾ ഉൾപ്പെടുത്തിയ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

​ദേശീയ-അന്തർദ്ദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ നിരവധി പുരസ്കാരങ്ങളും പ്രശംസയും ഏറ്റുവാങ്ങിയ ശേഷമാണ് ചിത്രം പൊതുജനങ്ങളിലേക്ക് എത്തുന്നത്. 'പതിയിരിക്കുക' എന്നർത്ഥം വരുന്ന 'ലർക്ക്' എന്ന ടൈറ്റിൽ സിനിമയുടെ പ്രമേയത്തെക്കുറിച്ച് നേരത്തെ തന്നെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (മധ്യപ്രദേശ്), കൊൽക്കത്ത ബെറ്റർ എർത്ത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവടങ്ങളിൽ പുരസ്കാരങ്ങൾ നേടിയ ചിത്രം ശ്രീലങ്ക, കർണാടക ഫിലിം ഫെസ്റ്റിവലുകളിലേക്കും ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

​കേരള ടാക്കീസിന്റെ ബാനറിൽ ആർ. ഹരികുമാർ അവതരിപ്പിക്കുന്ന ചിത്രം എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് & കോ, സെൻസ് അഡ്വഞ്ചർ ടൂർസ്, അരുൺ കുമാർ ടി.വി, മനോജ് രത്‌നാകരൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ടി.ജി. രവി, ജാഫർ ഇടുക്കി, സുധീർ കരമന, മുത്തുമണി തുടങ്ങി മലയാളത്തിലെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജുബിൻ ജേക്കബ് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമനും എഡിറ്റിംഗ് വിപിൻ മണ്ണൂരും നിർവ്വഹിക്കുന്നു. പ്രകാശ് അലക്സിന്റേതാണ് പശ്ചാത്തല സംഗീതം.