നിയമബോധവൽക്കരണവുമായി ജനമൈത്രി പോലീസ് വാരിയം ഊരിലെത്തി

കുട്ടമ്പുഴ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വാരിയം ഊരിൽ ബോധവൽക്കരണ ക്ലാസും സന്ദർശനവും സംഘടിപ്പിച്ചു. പോക്സോ, ബാലവിവാഹ നിരോധനം, ലഹരിവിരുദ്ധ സന്ദേശം എന്നിവയെക്കുറിച്ച് ക്ലാസുകൾ നൽകി.

നിയമബോധവൽക്കരണവുമായി ജനമൈത്രി പോലീസ് വാരിയം ഊരിലെത്തി
കുട്ടമ്പുഴ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വാരിയം ഊരിൽ നടന്ന ബോധവൽക്കരണ ക്ലാസ് എസ് എച്ച് ഒ അനിൽ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു

വാരിയം ഊരിൽ ജനമൈത്രി പോലീസിന്റെ ബോധവൽക്കരണ ക്ലാസും സന്ദർശനവും സംഘടിപ്പിച്ചു

കുട്ടമ്പുഴ: ട്രൈബൽ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വാരിയം ഊര് സന്ദർശനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കുട്ടമ്പുഴ എസ്.എച്ച്.ഒ അനിൽ സെബാസ്റ്റ്യൻ നിർവഹിച്ചു. ഫോറസ്റ്റ് ബീറ്റ് ഓഫീസർ ദത്തൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​കുട്ടമ്പുഴ ജനമൈത്രി റിലേഷൻ ഓഫീസർ സബ് ഇൻസ്പെക്ടർ എ.ജെ. മനോജ് ജനമൈത്രി പോലീസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. സീനിയർ സി.പി.ഒ കെ.ആർ. ശശികുമാർ പോക്സോ നിയമം, ബാലവിവാഹ നിരോധന നിയമം, ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസെടുത്തു. 'മൈ പോലീസ് സ്റ്റേഷൻ' പദ്ധതിയെക്കുറിച്ച് എസ്.എസ്.ബി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.പി. സജി വിശദീകരിച്ചു.

​ചടങ്ങിൽ വാരിയം ഊരുമൂപ്പൻ അനിൽ, കാണിക്കാരൻ മുത്തുരാജ്, എ.എസ്.ഐമാരായ ബോണി ജോർജ്, ഷിനോജ്, ജിസ്മോൻ, ജയൻ തുടങ്ങിയവർ പങ്കെടുത്തു.