അമിതവണ്ണത്തിന് സൗജന്യ ആയുർവേദ ചികിത്സ തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ
തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ 18 മുതൽ 45 വയസ്സുവരെയുള്ളവർക്ക് അമിതവണ്ണത്തിന് സൗജന്യ പഞ്ചകർമ്മ ചികിത്സ നൽകുന്നു.
അമിതവണ്ണം കുറയ്ക്കാൻ ആയുർവേദ ചികിത്സ; തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ അവസരം
തൃപ്പൂണിത്തുറ: അമിതവണ്ണം (Obesity) മൂലം ബുദ്ധിമുട്ടുന്നവർക്കായി തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സാ സൗകര്യം ഒരുങ്ങുന്നു. ആശുപത്രിയിലെ പഞ്ചകർമ്മ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗവേഷണത്തിന്റെ ഭാഗമായാണ് പ്രത്യേക ചികിത്സ നൽകുന്നത്.
18 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്താനാവുക. ശാസ്ത്രീയമായ ആയുർവേദ ചികിത്സാരീതികളിലൂടെ അമിതവണ്ണം നിയന്ത്രിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി 7034944108 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

