തിയേറ്ററുകൾ ഇളക്കിമറിക്കാൻ ജയിലർ 2 ഇന്ന് തിയേറ്ററുകളിലേക്ക്

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഇന്ന് കേരളത്തിൽ വൻ റിലീസായെത്തുന്നു. 800 സ്ക്രീനുകളിലായി 4000 ൽ അധികം ഷോകളാണ് ആദ്യ ദിനം സംസ്ഥാനത്ത് ക്രമീകരിച്ചിരിക്കുന്നത്. മോഹൻലാലും ചിത്രത്തിലുണ്ട്.

തിയേറ്ററുകൾ ഇളക്കിമറിക്കാൻ ജയിലർ 2 ഇന്ന് തിയേറ്ററുകളിലേക്ക്
രജനികാന്ത് ചിത്രം ‘ജയിലർ 2’ ഇന്ന് കേരളത്തിൽ വൻ റിലീസായെത്തുന്നു.

തിയേറ്ററുകൾ ഇളക്കിമറിക്കാൻ 'ജയിലർ 2' എത്തി; കേരളത്തിൽ 800 സ്ക്രീനുകളിൽ 4000 ഷോകൾ

തിരുവനന്തപുരം: ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലറി’ന് ശേഷം രജനികാന്ത് മുത്തുവേൽ പാണ്ഡ്യനായി വീണ്ടുമെത്തുന്ന ‘ജയിലർ 2’ ഇന്ന് മുതൽ ആഗോളതലത്തിൽ തിയേറ്ററുകളിലേക്ക്. കേരളത്തിൽ 800 സ്ക്രീനുകളിൽ ഓൾ ടൈം റെക്കോർഡ് റിലീസായിട്ടാണ് ചിത്രം എത്തുന്നത്. ആദ്യ ദിനം കേരളത്തിൽ മാത്രം 4000-ൽ അധികം ഷോകളാണ് ചിത്രം കളിക്കുന്നത്.

​ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിന് ചരിത്രപരമായ പ്രതികരണമാണ് ലഭിച്ചത്. കേരളത്തിൽ നിന്ന് മാത്രം പ്രീ-സെയിൽസിലൂടെ 8 കോടിയോളം രൂപ ചിത്രം ഇതിനകം നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്. ഇന്ന് രാവിലെ 6 മണി മുതൽ കേരളത്തിലെ തിയേറ്ററുകളിൽ ചിത്രത്തിന്റെ ഷോകൾ ആരംഭിച്ചു. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബൂഷൻ പാർട്ണർ.

​ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ തുടങ്ങിയ ബുക്കിംഗ് ആപ്പുകളിൽ മികച്ച ട്രെൻഡിങ്ങിലാണ് ചിത്രം. സംസ്ഥാനത്തുടനീളം ഗംഭീര ബുക്കിംഗ് ലഭിക്കുന്നതിനെത്തുടർന്ന് പല കേന്ദ്രങ്ങളിലും ആദ്യ ദിവസത്തെ മുഴുവൻ ഷോകളും ഇതിനോടകം ഹൗസ്ഫുൾ ആയിക്കഴിഞ്ഞു. തൃശൂർ രാഗം ഉൾപ്പെടെയുള്ള സ്ക്രീനുകളിൽ 24 മണിക്കൂർ മാരത്തോൺ ഷോകളാണ് ഇന്ന് ജയിലർ 2-നായി സംഘടിപ്പിച്ചിരിക്കുന്നത്. ടിക്കറ്റ് ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ കൂടുതൽ പ്രദർശനങ്ങൾ ഉൾപ്പെടുത്തുന്നുണ്ട്.

​മലയാളത്തിന്റെ മെഗാതാരം മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിൽ വീണ്ടുമെത്തുന്നുവെന്നത് മലയാളി പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. രജനികാന്തിനൊപ്പം മോഹൻലാൽ കൂടി ബിഗ് സ്ക്രീനിൽ എത്തുന്നത് കേരളത്തിൽ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

​നെൽസൺ ദിലീപ്കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ശിവ രാജ്കുമാറും പ്രധാന വേഷത്തിലെത്തുന്നു. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും ചിത്രത്തിന് വലിയ ഹൈപ്പാണ് സമ്മാനിച്ചിരിക്കുന്നത്.