മികച്ച ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന ഭിന്നശേഷി പുരസ്കാരം എറണാകുളത്തിന്
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഭിന്നശേഷി പുരസ്കാരം എറണാകുളത്തിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും പുരസ്കാരം
മികച്ച ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന ഭിന്നശേഷി പുരസ്കാരം എറണാകുളത്തിന്
കൊച്ചി: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നൽകുന്ന സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങളിൽ മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം എറണാകുളം ജില്ലാ പഞ്ചായത്ത് കരസ്ഥമാക്കി. ഭിന്നശേഷി മേഖലയിൽ നടപ്പിലാക്കിയ സമഗ്ര വികസന പദ്ധതികളും മാതൃകാപരമായ ഇടപെടലുകളുമാണ് എറണാകുളത്തെ ഈ നേട്ടത്തിന് അർഹമാക്കിയത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ബഡ്സ് സ്കൂളുകളുടെയും പുനരധിവാസ കേന്ദ്രങ്ങളുടെയും ശാക്തീകരണം, ഭിന്നശേഷി കുട്ടികൾക്കുള്ള തെറാപ്പി സേവനങ്ങൾ, സഹായ ഉപകരണങ്ങളുടെ വിതരണം, തൊഴിൽ പരിശീലനവും സ്വയംതൊഴിൽ സഹായവും, കലാ-കായിക-സാംസ്കാരിക മേഖലകളിലെ പ്രത്യേക പരിഗണന, സർക്കാർ ഓഫീസുകളും പൊതുഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് പുരസ്കാര നിർണ്ണയത്തിൽ പ്രധാനമായും വിലയിരുത്തപ്പെട്ടത്. 16 വ്യത്യസ്ത വിഭാഗങ്ങളിലായി ആകെ 30 അവാർഡുകളാണ് സാമൂഹ്യനീതി വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ മൂന്നിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
ഭിന്നശേഷിക്കാരെ സഹതാപത്തോടെയല്ല, മറിച്ച് അവകാശത്തോടെയും അന്തസ്സോടെയും സമീപിക്കുന്ന നിലപാടാണ് ജില്ലാ പഞ്ചായത്ത് സ്വീകരിച്ചതെന്ന് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ടീം ജില്ലാ പഞ്ചായത്തിന്റെ കൂട്ടായ പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണിതെന്നും, ഈ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ, അധ്യാപകർ, രക്ഷിതാക്കൾ, സന്നദ്ധ സംഘടനകൾ എന്നിവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ആദ്യം എറണാകുളം ലോ കോളേജിൽ തർക്കപരിഹാര കേന്ദ്രം
മികച്ച ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന ഭിന്നശേഷി പുരസ്കാരം എറണാകുളത്തിന്
ഇടപ്പള്ളി ബ്ലോക്ക് കേരളോത്സവം ടോണി ചമ്മണി എംഎൽഎ ഉദ്ഘാടനം ചെയ്തു
കലാമാമാങ്കത്തിന് കൊടിയിറങ്ങി എറണാകുളം ഉപജില്ലയ്ക്ക് ഓവറോൾ കിരീടം
സമുദ്രസുരക്ഷയ്ക്ക് നാവികസേന കരുത്താകണം രാഷ്ട്രപതി ദ്രൗപതി മുർമു
എഐ മികവിൽ സപ്ലൈകോ വിറ്റുവരവ് 50 കോടി കൂടി, ദേശീയ അംഗീകാരം