13 മില്യൺ വ്യൂസ് കടന്ന് ദുൽഖറിന്റെ ‘ആകാശംലോ ഒക താര’ ടീസർ നവംബർ 20 ന് റിലീസ്
ദുൽഖർ സൽമാൻ നായകനായെത്തുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’യുടെ ടീസർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.
13 മില്യൺ വ്യൂസ് പിന്നിട്ട് ദുൽഖർ സൽമാന്റെ ‘ആകാശംലോ ഒക താര’ ടീസർ; റിലീസ് നവംബർ 20-ന്
കൊച്ചി: തെലുങ്ക് സിനിമയിൽ വൻ വിജയം കൊയ്ത ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം ‘ആകാശംലോ ഒക താര’യുടെ (Aakashamlo Oka Tara) ടീസർ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഇതിനോടകം 13 മില്യൺ ഡിജിറ്റൽ വ്യൂസ് സ്വന്തമാക്കി യൂട്യൂബിൽ ടോപ് ട്രെൻഡിങ്ങായി തുടരുകയാണ്.
നവംബർ 20-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പാൻ-ഇന്ത്യൻ റിലീസായി പ്രദർശനത്തിനെത്തും. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്.
പുതുമുഖം സാത്വിക വീരവല്ലി നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ കൃഷ്ണ എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. സാത്വിക കൽപ്പന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രണയത്തിനും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു ഫീൽ-ഗുഡ് ചിത്രമായിരിക്കും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. സമൂഹം കൽപ്പിച്ചുനൽകിയ അതിർവരമ്പുകൾ ഭേദിച്ച് ലക്ഷ്യത്തിലേക്ക് കുതിക്കുന്ന കൽപ്പനയ്ക്കും ഒപ്പം നിൽക്കുന്ന കൃഷ്ണയുടെയും കഥയാണ് ചിത്രം പറയുന്നത്.
തമിഴ് നടി ശ്രുതി ഹാസൻ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മുരളി ശർമ, സ്വാസിക തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ ‘കുട്ടി കുട്ടി പൂവേ’ എന്ന ഗാനം നേരത്തെ തന്നെ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന് ശേഷം തെലുങ്കിൽ ദുൽഖറിന്റേതായി എത്തുന്ന ചിത്രം കൂടിയാണിത്.
രചന, തിരക്കഥ: ഗുന്നം ഗംഗരാജു
കഥ: പവൻ സദിനേനി & വസന്ത് ജുറു
ഛായാഗ്രഹണം: സുജിത് സാരംഗ്
സംഗീതം: ജി വി പ്രകാശ് കുമാർ
എഡിറ്റർ: പ്രവീൺ കെ.എൽ
ഭാവനാ റിലീസിന്റെ പുതിയ മിസ്റ്ററി ത്രില്ലർ ദിലീഷ് പോത്തൻ പ്രധാന വേഷത്തിലെത്തുന്ന ഭൗമ വരുന്നു
പ്രശാന്തേട്ടന്റെ മീശ വരുന്നു എ ഐ സാങ്കേതികവിദ്യയിൽ ഒരുങ്ങുന്ന ചിത്രം
ചെമ്പൻ വിനോദിന്റെ തകർപ്പൻ പെർഫോർമൻസ് ഡിസ്കോ യിലെ ആദ്യ ഗാനം പുറത്തിറങ്ങി
13 മില്യൺ വ്യൂസ് കടന്ന് ദുൽഖറിന്റെ ‘ആകാശംലോ ഒക താര’ ടീസർ നവംബർ 20 ന് റിലീസ്
തല മൂടി, കയ്യിൽ തോക്കുമായി നിഗൂഢ രൂപം ദുരൂഹതകൾ നിറച്ച് ബാൻഡ് ഓഫ് ബ്രദേഴ്സ് ഫസ്റ്റ് ലുക്ക്
ആക്ഷൻ റിവഞ്ച് ത്രില്ലറുമായി ബിനു എസ് പ്രഹരം ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി