തകർപ്പൻ പ്രകടനവുമായി ഹരീഷ് പേരടി
അരുൺ വിജയ്ക്കൊപ്പം തകർപ്പൻ പ്രകടനവുമായി ഹരീഷ് പേരടി രെട്ട തല ഡിസംബർ 25 ന് തിയേറ്ററുകളിലേക്ക്
അരുൺ വിജയ്ക്കൊപ്പം തകർപ്പൻ പ്രകടനവുമായി ഹരീഷ് പേരടി; 'രെട്ട തല' ഡിസംബർ 25-ന് തിയേറ്ററുകളിലേക്ക്
കൊച്ചി: മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായ ഹരീഷ് പേരടി അരുൺ വിജയ്‌യുടെ ബിഗ് ബജറ്റ് ചിത്രം 'രെട്ട തല'യിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിൽ അതിശക്തമായ ഒരു വേഷത്തിലാണ് താരം എത്തുന്നത്. അരുൺ വിജയ്ക്കൊപ്പം സിനിമയിലുടനീളം നിലനിൽക്കുന്ന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഹരീഷ് പേരടി പറഞ്ഞു.
"അരുൺ വിജയ്‌യുടെ പതിവ് ശൈലിയിലുള്ള സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് 'രെട്ട തല'. സംവിധായകന്റെ കഠിനാധ്വാനവും ആത്മാർത്ഥതയും ഈ സിനിമയെ മികച്ചൊരു ദൃശ്യാനുഭവമാക്കി മാറ്റും. എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഉള്ളടക്കമാണ് ചിത്രത്തിന്റേത്," ഹരീഷ് പേരടി കൂട്ടിച്ചേർത്തു.
ബോബി ബാലചന്ദ്രൻ നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രം ഡിസംബർ 25-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ടിജോ ടോമി ഛായാഗ്രഹണവും ആന്റണി എഡിറ്റിംഗും നിർവ്വഹിക്കുന്നു. പി.ആർ. സുമേരൻ ആണ് ചിത്രത്തിന്റെ പി.ആർ.ഒ. സ്ട്രൈറ്റ് ലൈൻ സിനിമാസും രാജശ്രീ ഫിലിംസുമാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

