വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി പ്രിയങ്ക ഗാന്ധി 1.08 കോടി രൂപയുടെ സ്കൂൾ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു
പ്രിയങ്ക ഗാന്ധി എം.പിയുടെ 2025 26 പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 1.08 കോടി രൂപ ചെലവഴിച്ച് മലപ്പുറം ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് അനുവദിച്ച ബസുകളുടെ ഫ്ലാഗ് ഓഫ് കർമം വണ്ടൂരിൽ നടന്നു.
പ്രിയങ്ക ഗാന്ധിയുടെ പ്രാദേശിക വികസന ഫണ്ട് ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് ബസ് അനുവദിച്ചു
മലപ്പുറം: പ്രിയങ്ക ഗാന്ധി എം.പിയുടെ 2025–26 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി മലപ്പുറം ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് അനുവദിച്ച സ്കൂൾ ബസുകളുടെ ഫ്ലാഗ് ഓഫ് കർമം വണ്ടൂർ കാരാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിയങ്ക ഗാന്ധി എം.പി നിർവഹിച്ചു. ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത് എം.എല്‍.എ തുടങ്ങിയവർ പങ്കെടുത്തു. 1.08 കോടി രൂപ ചെലവഴിച്ചാണ് അഞ്ച് സ്കൂളുകൾക്കായി ബസുകൾ അനുവദിച്ചത്.
കാപ്പിൽ ഗവൺമെന്റ് ഹൈസ്കൂൾ (24 ലക്ഷം രൂപ), എടവണ്ണ കുണ്ടുതോട് ജി.എം.എൽ.പി സ്കൂൾ (20 ലക്ഷം രൂപ), വഴിക്കടവ് മാമാങ്കര ജി.എൽ.പി സ്കൂൾ (20 ലക്ഷം രൂപ), കരുവാരക്കുണ്ട് പഴയകടക്കൽ ഗവൺമെന്റ് യു.പി സ്കൂൾ (24 ലക്ഷം രൂപ), അമരമ്പലം പറമ്പ ഗവൺമെന്റ് യു.പി സ്കൂൾ (20 ലക്ഷം രൂപ) തുടങ്ങിയവയ്ക്കാണ് ബസുകൾ ലഭിച്ചത്.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആലിപ്പറ്റ ജമീല, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. അഫീഫ (അമരമ്പലം), പി. റംലത്ത് (വഴിക്കടവ്), കെ.ടി ഷംസുദ്ദീൻ (വണ്ടൂർ), ബ്ലോക്ക് പഞ്ചായത്ത് അംഗം സിറാജുദ്ദീൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രമേശൻ, ഷിബില, പി.ടി.എ പ്രസിഡന്റ് പൈക്കാടൻ ഷിബു, എസ്.എം.സി ചെയർമാൻ ജ്യോതിഷ് കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് വി. രജനി തുടങ്ങിയവർ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
