ഞാൻ എന്റെ ക്യാമ്പസിന്റെ കാവലാളാണ് ; സെന്റ് തെരേസാസ് കോളേജിൽ ലഹരി വിരുദ്ധ പ്രതിജ്ഞയുമായി മന്ത്രിയും വിദ്യാർത്ഥികളും

കേരളത്തെ മയക്കുമരുന്ന് മുക്തമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ രണ്ടാം ഘട്ട പ്രചാരണം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു.

ഞാൻ എന്റെ ക്യാമ്പസിന്റെ കാവലാളാണ് ; സെന്റ് തെരേസാസ് കോളേജിൽ ലഹരി വിരുദ്ധ പ്രതിജ്ഞയുമായി മന്ത്രിയും വിദ്യാർത്ഥികളും
മയക്കു മരുന്നിനെതിരെ ‘ഓപ്പറേഷൻ തൂഫാൻ നിയോജക മണ്ഡലതല പ്രചരണത്തിനു സെന്റ് തെരേസസ് കോളേജിൽ എത്തിയ മന്ത്രി രമേശ്‌ ചെന്നിത്തല
ഞാൻ എന്റെ ക്യാമ്പസിന്റെ കാവലാളാണ് ; സെന്റ് തെരേസാസ് കോളേജിൽ ലഹരി വിരുദ്ധ പ്രതിജ്ഞയുമായി മന്ത്രിയും വിദ്യാർത്ഥികളും
ഞാൻ എന്റെ ക്യാമ്പസിന്റെ കാവലാളാണ് ; സെന്റ് തെരേസാസ് കോളേജിൽ ലഹരി വിരുദ്ധ പ്രതിജ്ഞയുമായി മന്ത്രിയും വിദ്യാർത്ഥികളും
ഞാൻ എന്റെ ക്യാമ്പസിന്റെ കാവലാളാണ് ; സെന്റ് തെരേസാസ് കോളേജിൽ ലഹരി വിരുദ്ധ പ്രതിജ്ഞയുമായി മന്ത്രിയും വിദ്യാർത്ഥികളും
ഞാൻ എന്റെ ക്യാമ്പസിന്റെ കാവലാളാണ് ; സെന്റ് തെരേസാസ് കോളേജിൽ ലഹരി വിരുദ്ധ പ്രതിജ്ഞയുമായി മന്ത്രിയും വിദ്യാർത്ഥികളും

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ': അന്താരാഷ്ട്ര മാഫിയയെ തകർക്കാൻ മാസ് ആക്ഷനുമായി കേരള പോലീസ്; കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് ആഭ്യന്തരമന്ത്രി

കൊച്ചി: കേരളത്തെ മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ നിന്നും പൂർണ്ണമായി മോചിപ്പിക്കാനും ഭാവി തലമുറയെ രക്ഷിക്കാനുമുള്ള ദൗത്യത്തിൽ രാഷ്ട്രീയ-സാമൂഹിക ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി അണിചേരണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു. കേരളത്തെ മയക്കുമരുന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' ദി നർക്കോ ഹണ്ട് പദ്ധതിയുടെ രണ്ടാം ഘട്ട നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണ പരിപാടി കൊച്ചി സെന്റ് തെരേസാസ് കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

​കേരളം ഒരു കൊളംബിയ ആകാൻ പാടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ചെറുപ്പക്കാരുടെ ജീവിതം പുകച്ചു കളയേണ്ടതല്ലെന്നും ജീവിതമാണ് ലഹരി എന്ന് കണ്ട് വളരാൻ യുവത്വത്തിന് കഴിയണമെന്നും ഓർമ്മിപ്പിച്ചു. അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത 'സീറോ കോംപ്രമൈസ് അപ്രോച്ച്' ആയിരിക്കും സർക്കാരിന്റേത്. കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നിന്ന് 18 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയത് ഇതിന്റെ തെളിവാണ്. ലഹരി വിറ്റ് കാശുണ്ടാക്കുന്നവർക്ക് കേരളത്തിൽ സ്ഥാനമില്ലെന്നും ലഹരി മാഫിയയുടെ കൗണ്ട് ഡൗൺ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

​ഇന്ന് 'ഓപ്പറേഷൻ തൂഫാൻ' ഒരു നാഷണൽ മോഡലാണ്. അന്താരാഷ്ട്ര ലഹരി മാഫിയയുടെ സാമ്രാജ്യം തകർക്കാൻ ഡി.ജി.പി മുതൽ കോൺസ്റ്റബിൾ വരെ 100 ശതമാനം ആത്മാർത്ഥതയോടെ രംഗത്തിറങ്ങും. ലഹരി വ്യാപാരത്തിൽ ഏർപ്പെടുന്നവർക്കെതിരെ യാതൊരുവിധ രാഷ്ട്രീയ-വിഭാഗീയ പരിഗണനകളുമില്ലാതെ കർശന നടപടി സ്വീകരിക്കും.

​ലക്ഷ്യമിടുന്നത് മൂന്ന് പ്രധാന ഘടകങ്ങൾ; ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

​ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി മൂന്ന് പ്രധാന ഘടകങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്:

​തൂഫാൻ സട്രൈക്ക്: മരണത്തിന്റെ വ്യാപാരികളായ മയക്കുമരുന്ന് കച്ചവടക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്ന കർശന പോലീസ് നടപടി.

​തൂഫാൻ വാരിയേഴ്സ്: വിദ്യാർത്ഥികളെയും ജനങ്ങളെയും അണിനിരത്തിയുള്ള പ്രതിരോധ ക്യാമ്പയിൻ. ഈ പദ്ധതിയുടെ ആദ്യ അംബാസഡറായി നടൻ മോഹൻലാൽ സ്വയം ചുമതലയേറ്റിട്ടുണ്ട്.

​തൂഫാൻ കെയർ: ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന പുനരധിവാസ പദ്ധതി.

​"ഞാൻ എന്റെ ക്യാമ്പസിന്റെ കാവലാളാണ്, ക്യാമ്പസിൽ മയക്കുമരുന്ന് കയറ്റാൻ അനുവദിക്കുകയില്ല" എന്നുള്ള നിശ്ചയദാർഢ്യത്തോടെ വിദ്യാർത്ഥികൾ മുന്നോട്ട് പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ജീവിതത്തിൽ ഡ്രഗ്സ് കൈകൊണ്ട് തൊടില്ല എന്ന സന്ദേശമുയർത്തി മന്ത്രി ചടങ്ങിൽ 'തൂഫാൻ ഫ്ലാഗ്' ഉയർത്തുകയും ലഹരിക്കെതിരെയുള്ള പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. തൂഫാൻ വാരിയേഴ്‌സ് ബാഡ്ജിൻ്റെ വിതരണവും അദ്ദേഹം നിർവ്വഹിച്ചു.

​ഫുഡ് ഡെലിവറി ആപ്പുകൾ വഴി മയക്കുമരുന്ന് വിതരണം: മന്ത്രിയുടെ ശക്തമായ താക്കീത്

​നഗരങ്ങളിൽ സജീവമായ സ്വിഗ്ഗി, സൊമാറ്റോ, ഇൻസ്റ്റാമാർട്ട് തുടങ്ങിയ ഫുഡ്/ഹോം ഡെലിവറി ആപ്പുകളിലെ ചില ജീവനക്കാർ ഭക്ഷണത്തോടൊപ്പം മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി ഇന്റലിജൻസ് വിവരമുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. ഇത്തരം സമൂഹവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർ ഉടൻ പിന്മാറണമെന്നും അല്ലാത്തപക്ഷം അവരുടെ കൈകളിൽ വിലങ്ങ് വീഴുമെന്നും മന്ത്രി ശക്തമായ താക്കീത് നൽകി.

​കൊച്ചി നഗരത്തിന്റെ രാത്രികാല ജീവിതത്തിന് തടസമില്ലാതെയും മാഫിയകളുടെ ഭയമില്ലാതെയും ജനങ്ങൾക്ക് 24x7 സമയവും സുരക്ഷിതമായി പുറത്തിറങ്ങാൻ കഴിയുന്ന 'ആക്റ്റീവ് ആൻഡ് റെസ്പോൺസിബിൾ നൈറ്റ് ലൈഫ്' ഒരുക്കുമെന്നും ഇതിനായി പോലീസ് കമ്മീഷണർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അതിർത്തി കടന്നുവരുന്ന ലഹരി മാഫിയകളെ തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

​ചടങ്ങിൽ ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തുകയും കാർട്ടൂൺ, റീൽസ് മത്സരവിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്തു. ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ, കൊച്ചി മേയർ വി.കെ. മിനിമോൾ, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, വാർഡ് കൗൺസിലർ അഗസ്‌റ്റിൻ സെബാസ്റ്റ്യൻ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, കൊച്ചി സിറ്റി പോലീസ് മേധാവി എസ്. കാളി രാജ് മഹേഷ് കുമാർ, കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി, വി-ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി, സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ അനു ജോസഫ് എന്നിവരും ജനപ്രതിനിധികളും വിദ്യാർത്ഥികളും പങ്കെടുത്തു.