കാർഷിക-സാങ്കേതിക മേഖലയിൽ വിപ്ലവം കുറിക്കാൻ കുടുംബശ്രീ
കാർഷിക-സാങ്കേതിക മേഖലയിൽ വിപ്ലവം കുറിക്കാൻ കുടുംബശ്രീ കെ-ടാപ്പ് 2.0 കെ-ഇനം ബ്രാൻഡുകൾ വരുന്നു
കാർഷിക-സാങ്കേതിക മേഖലയിൽ വിപ്ലവം കുറിക്കാൻ കുടുംബശ്രീ; 'കെ-ടാപ്പ് 2.0', 'കെ-ഇനം' ബ്രാൻഡുകൾ വരുന്നു
നെടുമ്പാശ്ശേരി: കേരളത്തിന്റെ കാർഷിക-സംരംഭകത്വ മേഖലയിൽ പുതിയ ചരിത്രം കുറിക്കാൻ കുടുംബശ്രീ മിഷൻ ഒരുങ്ങുന്നു. സംസ്ഥാനത്തെ കുടുംബശ്രീ സംരംഭങ്ങളുടെ ഉൽപ്പന്നങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുമായി വിഭാവനം ചെയ്ത വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജനുവരി 17 ശനിയാഴ്ച നെടുമ്പാശ്ശേരി ഫ്ലോറ ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് നടക്കും. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
കേരളത്തിന്റെ തനതായ സാംസ്കാരിക പൈതൃകവും പ്രകൃതിദത്ത ഗുണമേന്മയും വിളിച്ചോതുന്ന 30 ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ 'കെ-ഇനം' (K-Inam) എന്ന ബ്രാൻഡ് നാമത്തിൽ വിപണിയിൽ എത്തുന്നതാണ് ചടങ്ങിലെ പ്രധാന ആകർഷണം. ഉൽപ്പാദനത്തിലും വിപണനത്തിലും നൂതന ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനായുള്ള കേരള ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടമായ കെ-ടാപ്പ് 2.0 (K-TAP 2.0) പരിപാടിയിൽ മന്ത്രി അവതരിപ്പിക്കും.
ഗോത്രവർഗ്ഗക്കാരുടെ പരമ്പരാഗത അറിവുകളും പ്രകൃതിദത്ത ചായങ്ങളും ആധുനിക ഡിസൈനുകളുമായി സമന്വയിപ്പിച്ച് തയ്യാറാക്കിയ പ്രീമിയം വസ്ത്ര ബ്രാൻഡായ 'ട്രിബാൻഡ്' (Triband) ചടങ്ങിൽ പുറത്തിറക്കും. തദ്ദേശീയരായ ആളുകൾക്ക് സുസ്ഥിരമായ ഉപജീവനമാർഗ്ഗം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ, കുടുംബശ്രീയുടെ തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ഗിഫ്റ്റ് ബോക്സുകളുടെ അവതരണവും, 'യുക്തി' (Yukthi) എന്ന പേരിൽ പുതിയ സ്റ്റാർട്ടപ്പ് ശൃംഖലയുടെ തുടക്കവും ഇതോടൊപ്പം നടക്കും. കേരളത്തിന്റെ സ്വാഭാവിക കരുത്തും സാങ്കേതിക വൈദഗ്ധ്യവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള സുപ്രധാന ചുവടുവെയ്പ്പായാണ് ഈ പ്രോഗ്രാമിനെ കുടുംബശ്രീ മിഷൻ കാണുന്നത്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
